പൂഞ്ച് ലോയ്ഡ് ഘടകത്തിന് വന്‍കരാര്‍
ഇന്ത്യയിലെ എഞ്ചിനീയറിംഗ് കമ്പനികളില്‍ മുന്‍ നിരയിലുള്ള പൂഞ്ച് ലോയ്ഡിന്‍റെ ഘടകത്തിന് വന്‍ കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.
സിംഗപൂരില്‍ നിന്നുള്ള 666 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ കരാറാണ് പൂഞ്ച് ലോയ്ഡിന്‍റെ ഘടകമായ സെംബ്‌വാംഗ് എഞ്ചിനീയറിംഗ് ആന്‍റ് കണ്‍സ്‌ട്രക്ഷന്‍ കമ്പനി നേടിയത്.
സെന്‍റോസ ഇന്‍റഗ്രേറ്റഡ് റിസോര്‍ട്ട് നിര്‍മ്മാണത്തിനായാണ് ഈ വമ്പന്‍ കരാര്‍ കമ്പനി കൈവശപ്പെടുത്തിയത്. റിസോര്‍ട്ടിന്‍റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
2008 ഓഗസ്റ്റോടെ പണി പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് കരാര്‍ വ്യവസ്ഥ.
പൂഞ്ച് ലോയ്ഡ് ഓഹരികള്‍ വ്യാഴാഴ്ച മുംബൈ ഓഹരി വിപണിയില്‍ 1.58 ശതമാനം കണ്ട് ഉയര്‍ന്ന് 269.25 രൂപാ എന്ന തോതിലായിരുന്നു വില്‍പ്പന നടന്നത്.