പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ലേഖനങ്ങള്‍ > മാന്ദ്യത്തില്‍ നിന്ന് ലോകം കരകയറുന്നു?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാന്ദ്യത്തില്‍ നിന്ന് ലോകം കരകയറുന്നു?
കൌടില്യന്‍
മാന്ദ്യം - ലക്ഷണങ്ങളും കാരണങ്ങളും

PROPRO
“അപ്പാ, എങ്ങനെയുണ്ട് നാട്ടില്‍?”
“മാന്ദ്യമല്ലേ മോനേ.. ആരുടെ കയ്യിലും പൈസയില്ല. കഷ്ടപ്പാട് തന്നെ! നിനക്കവിടെ എങ്ങനെ?”
“കുറേപേരെ പിരിച്ചുവിട്ടു. എനിക്ക് ഇതുവരെ നോട്ടീസൊന്നും കിട്ടിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കിട്ടാം!”
“ഹാ..........”

ദീര്‍ഘനിശ്വാസത്തോടെ അവസാനിച്ച ഈ ചര്‍ച്ചയുടെ ആവര്‍ത്തനമല്ലേ നമ്മള്‍ നിരന്തരം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. ലോകത്തെയാകെ വിഴുങ്ങിയ സാമ്പത്തികമാന്ദ്യമെന്ന ഗ്രഹണം എന്ന് അവസാനിക്കുമെന്ന് കാതോര്‍ത്തിരിക്കുകയാണ് എല്ലാവരും. നാട്ടിന്‍‌പുറത്തെ ചായക്കടകളില്‍ പോലും മാന്ദ്യ ചര്‍ച്ചകളാണ് പൊടിപൊടിക്കുന്നത്.

മൊത്ത ആഭ്യന്തര ഉല്‍‌പാദനം (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍), വ്യക്തിഗത വരുമാനം, തൊഴിലവസരം, വ്യാവസായിക ഉല്‍‌പാദനം, മൊത്ത-ചില്ലറ കച്ചവടം എന്നീ മേഖലകളില്‍ മാസങ്ങളോളം തളര്‍ച്ച അനുഭവപ്പെടലാണ് സാമ്പത്തികമാന്ദ്യത്തിന്‍റെ ലക്ഷണം. പണ്ടോറയുടെ പെട്ടി പോലെയാണ് ഇത്. ഒരിക്കല്‍ തുറന്നാല്‍ പിന്നെ മൂടണമെങ്കില്‍ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഇതിന് കാരണം മേല്‍‌പറഞ്ഞ ഘടകങ്ങളോരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.

തുടക്കത്തില്‍ ജിഡിപിയില്‍ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍) മാത്രമാണ് തളര്‍ച്ച കാണുകയുള്ളൂവെങ്കിലും മാന്ദ്യം മൂര്‍ച്ഛിക്കുന്നതോടെ നിക്ഷേപ മേഖലയും കോര്‍പറേറ്റ് വരുമാനവും കൂപ്പുകുത്തുന്നു. തുടര്‍ന്ന് മുന്നറിയിപ്പുകളായി, നിലവിളിയായി, ആത്മഹത്യകളായി.

അന്താരാഷ്ട്ര നാണ്യനിധിയുടെ നോട്ടത്തില്‍, ലോകം ആഗോളഗ്രാമമായി പരിണമിച്ചതിന് ശേഷം മൂന്ന് വന്‍ സാമ്പത്തിക മാന്ദ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആദ്യ മാന്ദ്യം തൊണ്ണൂറില്‍ തുടങ്ങി തൊണ്ണൂറ്റിമൂന്നില്‍ അവസാനിക്കുകയായിരുന്നു. തൊണ്ണൂറ്റിയെട്ടിലും മാന്ദ്യമുണ്ടായി. ഐടി മേഖലയില്‍ ഉണ്ടായ തകര്‍ച്ചയുടെ ഫലമായി 2001-2002 കാലഘട്ടത്തിലും മാന്ദ്യം അനുഭവപ്പെട്ടു.


മാന്ദ്യത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെ - അടുത്ത താളില്‍ വായിക്കുക
1 | 2 | 3  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒപെകിന് എന്തുചെയ്യാനാകും?
മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍
പ്ലാറ്റിനത്തിപ്പോള്‍ ഗ്രാമിന് 1700 മാത്രം
കോര്‍പ്പറേറ്റ് ഇന്ത്യയുടെ അപ്രിയ ‘സത്യം’
സത്യം തകര്‍ന്നടിയുന്നു
പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്ലകാലം