മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കുക - ഒരിക്കലും അഞ്ചിനേക്കാള്‍ കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം 5-10 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തുക, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം എല്ലാത്തരം സ്കീമുകളിലും മേന്മ പുലര്‍ത്തുന്നുണ്ടോ എന്ന് മനസ്സിലാക്കുക.ആഗോള മാന്ദ്യം വന്നതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്. നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കേണ്ടുന്ന ലാഭം വരുമോ എന്നല്ല ഇപ്പോഴത്തെ ആശങ്ക, പകരം നിക്ഷേപിച്ച തുക തന്നെ നഷ്ടപ്പെടുമോ എന്നാണ്. ഈ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിലും ചില്ലറ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ തരക്കേടില്ലാത്ത നിക്ഷേപം നടത്താവുന്നതാണ്.ഒരിക്കലും അഞ്ചില്‍ കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്.ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം മുപ്പത്തഞ്ചോളം മ്യൂച്ചല്‍ ഫണ്ട് കമ്പനികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും വലിയ കമ്പനി 70,000 കോടി രൂപയും ഏറ്റവും ചെറിയ കമ്പനി 37 കോടി രൂപയും കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ മ്യൂച്ചല്‍ ഫണ്ട് കമ്പനി ഏറ്റവും വലിയ 15 കമ്പനികളില്‍ പെടുന്നുണ്ടോ എന്ന് നോക്കുക. പതിനഞ്ചാം സ്ഥാനത്തുള്ള കമ്പനി ഏകദേശം 7,000 കോടി രൂപ കൈകാര്യം ചെയ്യുന്നുണ്ടാവും. |