പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ലേഖനങ്ങള്‍ > ഫോണ്‍ കണക്ഷനുകള്‍ കുറഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫോണ്‍ കണക്ഷനുകള്‍ കുറഞ്ഞു
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികളുടെ പ്രതിഫലനം എന്നോണം രാജ്യത്ത് നവംബറില്‍ പുതിയ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഒക്ടോബറില്‍ പുതുതായി 10.29 മില്യണ്‍ വരിക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ നവംബറില്‍ ഇത് 10.18 മില്യണ്‍ മാത്രമായിരുന്നു.

എങ്കിലും മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം നവംബറോടെ 374.13 മില്യണായി ഉയര്‍ന്നു. ടെലി- സാന്ദ്രതയാകട്ടെ 32.34 ആയി ഉയരുകയും ചെയ്തു.

അതേ സമയം വയര്‍‌ലെസ്സ് സെഗ്‌മെന്‍റ് വഴിയുള്ള വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 28.22 മില്യണായിരുന്നത് നവംബറില്‍ 38.05 മില്യണായി കുറഞ്ഞിട്ടുണ്ട്.

ഇതിനൊപ്പം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഒക്ടോബറില്‍ 5.05 മില്യണ്‍ ആയിരുന്നത് നവംബറില്‍ 5.28 മില്യണായി വര്‍ദ്ധിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കയറ്റുമതിക്കായി വന്‍ ഇളവുകള്‍
എണ്ണയ്ക്ക് വെള്ളത്തേക്കാള്‍ വിലകുറവ്
എണ്ണവിലക്കുറവ് വ്യാപാരക്കമ്മി കുറയ്ക്കും
കാര്‍ വില വീണ്ടും കൂടിയേക്കും
യുഎ‌ഇയില്‍ കൂട്ടപ്പിരിച്ചുവിടല്‍
റബ്ബര്‍ വിലയിടിവ്: കേരളത്തിന് തിരിച്ചടി