1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ലേഖനങ്ങള്‍

മൊബൈല്‍ പരസ്യങ്ങള്‍ കുറയുന്നു

മൊബൈല്‍ പരസ്യങ്ങള്‍ കുറയുന്നു രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണി വന്‍ വളര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും അച്ചടി മാധ്യമങ്ങളില്‍ മൊബൈല്‍ പരസ്യങ്ങള്‍ കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെയുള്ള കണക്കുകകള്‍ പരിശോധിക്കുമ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനാണ്. ബി എസ് എന്‍ എല്‍
രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണി വന്‍ വളര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും അച്ചടി മാധ്യമങ്ങളില്‍ മൊബൈല്‍ പരസ്യങ്ങള്‍ കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെയുള്ള കണക്കുകകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അച്ചടി മാധ്യമങ്ങളിലെ മൊബൈല്‍ പരസ്യങ്ങളില്‍ 25 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോളം പെര്‍ സെന്‍റീമീറ്റര്‍ രീതിയില്‍ അച്ചടിമാധ്യമങ്ങളില്‍ ഏറ്റവും കൂടതല്‍ സ്ഥലം നേടിയ മൊബൈല്‍ കമ്പനി റിലയന്‍സ് കമ്മ്യൂണിക്കേഷനാണ്. ബി എസ് എന്‍ എല്‍, വോഡാഫോണ്‍ എസ്സാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സഥാനങ്ങള്‍ നേടി. മാധ്യമ ഗവേഷണ സ്ഥാപനമായ ആഡ് എക്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ആദ്യത്തെ അഞ്ച് മുന്‍‌നിര മൊബൈല്‍ പരസ്യദാതാക്കളും കൂടി അച്ചടി മാധ്യമത്തിലെ ആകെ മൊബൈല്‍ പരസ്യങ്ങളുടെ 84 ശതമാനമാണ് സ്വന്തമാക്കിയത്.

പുതിയ സേവനദാതാക്കളില്‍ വിര്‍ജിന്‍ മൊബൈലാണ് പരസ്യങ്ങള്‍ നല്‍കുന്നത്തില്‍ മുന്നിലെത്തിയത്. ടെലിക്കോം സേവന മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഏറ്റവും കൂടുതല്‍ പരസ്യങ്ങളും മൊബൈല്‍ സേവനങ്ങളുടേതായിരുന്നു. മഹാരാഷ്ട്രയിലെ അച്ചടി മാധ്യമങ്ങളിലാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കാനായി മൊബൈല്‍ കമ്പനികള്‍ കൂടുതലായും അച്ചടി മാധ്യമങ്ങളെ ആശ്രയിച്ചതെന്നും പഠനം വെളിപ്പെടുത്തുന്നു.