എസ്ബിഐ ലൈഫിന് പുതിയ പദ്ധതി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി പുതിയ ആരോഗ്യ പദ്ധതികളുമായി രംഗത്തെത്താന്‍ തയ്യാറെടുക്കുന്നു. കമ്പനി മാനേജിംഗ് ഡയറക്ടരും സി.ഇ.ഒ യുമായ ഉദയ് ശങ്കര്‍ റോയ് അറിയിച്ചതാണിക്കാര്യം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രീമിയം ഇനത്തില്‍ മൊത്തം 8,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതികള്‍ അവിഷ്കരിക്കാന് എസ്.ബി.ഐ ലൈഫ് തയ്യാറായിരിക്കുന്നത്. ക്രിട്ടിക്കല്‍ ഇല്‍നെസ്സ് എന്ന പേരില്‍ ജൂലൈ അവസാനത്തോടെയാവും പുതിയ പദ്ധതി അവതരിപ്പിക്കുക.
ഇതിനായി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതായും റോയ് പറഞ്ഞു. സാധാരണഗതിയില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ ആശുപത്രികള്‍ക്ക് നല്‍കുകയാണ് പതിവെങ്കില്‍ പുതിയ പദ്ധതി പ്രകാരം പോളിസി ഉടമകള്‍ക്ക് നേരിട്ടു തന്നെ ക്ലെയിമുകള്‍ നല്‍കും എന്നതാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ചില ആശുപത്രികള്‍ പോളിസി ഉടമകളില്‍ നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം ഈടാക്കും. ഇന്‍ഷ്വറന്‍സ് തുകയില്‍ പോളിസി ഉടമകള്‍ക്കും ക്ലെയിം ലഭിക്കുക എന്നതാണ് എസ്.ബി.ഐ ലൈഫ് ലക്ഷ്യമിടുന്നത്.
ഇതിനെല്ലാത്തിനും പുറമെ പോളിസി ഉടമയുടെ ഇഷ്ടാനുസരണം പണം ചെലവഴിക്കാന്‍ കഴിയും എന്നതാണ്.
ഇതിനാല്‍ ഈ പദ്ധതി കൂടുതല്‍ ആകര്ഷണീയമാവും എന്നാണ് കരുതുന്നതെന്ന് റോയ് പറഞ്ഞു. ഈ പുതിയ പദ്ധതിയില്‍ രക്തസമ്മര്‍ദ്ദം പ്രമേഹം അര്‍ബ്ബുദം തുടങ്ങി തീവ്രതയേറിയ ഏഴ് രോഗണങ്ങള് ഉള്‍പ്പെടുത്തുന്നുണ്ട്. അതേ സമയം പോളിസി ഉടമകള്‍ക്ക് അവരവര്‍ക്കുള്ള രോഗ വിവരങ്ങളും നല്‍കേണ്ടിവരും.
ഈ പദ്ധതിയില്‍ ചേരുന്നവരുടെ പ്രീമിയം തുക വലരെ കുറവായിരിക്കും. അതു മാത്രമല്ല ഇന്‍ഷ്വറന്‍സ് എടുത്തിട്ടുള്ളവര്‍ക്ക് പ്രീമിയം തുക യാതൊരു കാരണവശാലും തിരിച്ച് നല്കേണ്ടതായും വരില്ല എന്നും റോയ് കൂട്ടിച്ചേര്‍ത്തു.