മുന്നോട്ട് കുതിക്കുന്ന കാറുകള്‍
വില്‍പ്പനയില്‍ 22 ശാതമാനം വര്‍ദ്ധന
|
ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന വായ്പയുടെ പലിശ നിരക്കിലും അടുത്തിടെ വര്‍ദ്ധനയുണ്ടായി എങ്കിലും ഇക്കാലയളവില്‍ കാര്‍ കമ്പനികള്‍ നല്കിയ വിവിധ ഇളവുകളും പുതിയ മോഡല്‍ കാറുകളുമാണ് വില്‍പ്പന വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായത്.
മാരുതി സുസുക്കി തന്നെയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മാരുതിയുടെ കാര്‍ വില്‍പ്പന 14.6 ശതമാനം വര്‍ദ്ധനയോടെ 64,143 എണ്ണമായി ഉയര്‍ന്നു. 2007 മേയില്‍ കമ്പനി വിറ്റഴിച്ച കാറുകളുടെ എണ്ണം 55,952 എണ്ണമായിരുന്നു.
അതേ സമയം ഈയിനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ കാര്‍ വില്‍പ്പന 47 ശതമാനം വര്‍ദ്ധനയോടെ 24,510 കാറുകള്‍ വിറ്റഴിച്ചു. അതേ സമയം 2007 മേയില്‍ ഇത് കേവലം 16,643 എണ്ണം മാത്രമായിരുന്നു. കമ്പനിയുടെ പുതുമോഡലായ ഐ10 വില്‍പ്പന മൊത്തം വില്‍പ്പനയുടെ 30 ശതമാനമാണ്. കമ്പനി 2008 മേയില്‍ 10,627 കാറുകളാണ് വിറ്റഴിച്ചത്.
ടാറ്റാ മോട്ടേഴ്സ് മൊത്തം വാഹന വില്‍പ്പനയിലാവട്ടെ കേവലം 2 ശതമാനം വര്‍ദ്ധന മാത്രമാണ് ഉണ്ടായത്. 2008 മേയില്‍ കമ്പനി കാറുകള്‍ ഉള്‍പ്പെടെ 46,339 വാഹനങ്ങള്‍ വിറ്റഴിച്ചു. ഇന്‍ഡിക്ക മോഡല്‍ കാര്‍ വില്‍പ്പന 19 ശതമാനം വര്‍ധിച്ച് 9,686 എണ്ണമായി ഉയര്‍ന്നു. ഇന്‍ഡിഗോയുടെ വില്‍പ്പന 105 ശതമാനം വര്‍ദ്ധിച്ച് 4,542 എണ്ണമായും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഹോണ്ടാ സീല്‍ കാര്‍സ് ഇന്ത്യയുടെ വില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 3,944 എണ്ണമായി ചുരുങ്ങി. 2007 മേയില്‍ ഇവരുടെ വില്‍പ്പന 4,811 എണ്ണമായിരുന്നു. കമ്പനി പുറത്തിറക്കിയ ആഡംബര കാറായ സെഡാന് അക്കോര്‍ഡിന്റെ 543 കാറുകള്‍ മേയില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു.
ഇതിനൊപ്പം അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടേഴ്സിന്റെ ഇന്ത്യന്‍ ഉപഘടകമായ ജനറല്‍ മോട്ടേഴ്സ് ഇന്ത്യയുടെ കാര്‍ വില്‍പ്പന 6.57 ശതമാനം ഇടിഞ്ഞു. 2007 മേയില്‍ ജനറല്‍ മോട്ടേഴ്സ് ഇന്ത്യ 5,789 എണ്ണം വിറ്റഴിച്ചപ്പോള്‍ 2008 മേയില്‍ ഇത് 5,432 ആയി കുറഞ്ഞു.
ഇത് കൂടാതെ പുതുമോഡലുകളായ ടവേരയുടെ 1,667 യൂണിറ്റുകളും ഷെവര്‍ലേയുടെ അവിയോ, അവിയോ യു-വി.എ എന്നിവയുടെ വില്‍പ്പന 1,214 ആയും ഷെവര്‍ലേ ഓപ്ട്രോയുടെ വില്‍പ്പന 383 എണ്ണമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ചെറുകാറായ സ്പാര്‍ക്കിന്റെ വില്‍പ്പന 2,250 യൂണിറ്റുകളാണെങ്കില്‍ മഹീന്ദ്രയുടെ ലോഗന് വില്‍പ്പന 2007 മേയില്‍ 2,551 എണ്ണമായിരുന്നത് 2008 മേയില്‍ 1,531 എണ്ണമായി ചുരുങ്ങുകയും ചെയ്തു.
പൊതുവില്‍ 2008 മേയ് മാസത്തില്‍ ആഭ്യന്തര കാര്‍ വിപണിയിലെ വില്‍പ്പനയില്‍ ഒരളവ് വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും കാര്‍ സ്വന്തമാക്കാനുള്ള യത്നത്തില്‍ അടുത്തിടെ വര്‍ദ്ധിച്ചുവരുന്ന നിരവധി ചെലവുകള്‍ ഇനിയും ഉയരുമെന്നാണ് പൊതുവേയുള്ള നിഗമനം. വരുന്ന വര്‍ഷങ്ങളില്‍ കാര്‍ വില്‍പ്പന ചുരുങ്ങിയേക്കുമെന്നാണ് ഈ രംഗത്തെ ചില വിദഗ്ദ്ധരുടെ അഭിപ്രായം.
