കാര്‍ വില്‍പ്പനയില്‍ മാരുതിയും ഹ്യുണ്ടായിയും നടത്തുന്ന മത്സരം ഇന്ത്യന്‍ കാര്‍ വിപണിയെ മുന്നോട്ട് നയിക്കുകയാണ്. മത്സര രംഗത്ത് ജനറല്‍ മോട്ടോഴ്സ് ആഡ്യത കാത്ത് സൂക്ഷിക്കുന്നുണ്ടെങ്കിലും ടാറ്റ പിന്നോട്ടാണ്.
2007 മേയ് മാസത്തില്‍ രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 9 ശതമാനം വര്‍ദ്ധനവുന്‍ണ്ടായതായി റിപ്പോര്‍ട്ട്. അതേ സമയം ഇക്കാലയളവില്‍ ബൈക്ക് വില്‍പ്പന 16 ശതമാനമായി കുറയുകയാണുണ്ടായത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‍ചറേഴ്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ആഭ്യന്തര വിപണിയില്‍ 2007 മേയ് മാസത്തിലെ കാര്‍ വില്‍പ്പന 9.7 ശതമാനം വര്‍ദ്ധിച്ച് 96,922 യൂണിറ്റിലെത്തി. അതേ സമയം 2006 മേയില്‍ ഇത് 88,863 എണ്ണമായിരുന്നു.
എന്നാല്‍ 2007 ഏപ്രില്‍ മാസത്തിലെ കാര്‍ വില്‍പ്പന വര്‍ദ്ധനവ് 11.25 ശതമാനമായിരുന്നു. 2007 ഏപ്രിലില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ കാറുകളുടെ എണ്ണം 82,934 ആയിരുന്നപ്പോള്‍ 2006 ഏപ്രിലില്‍ ഇത് 74,542 ആയിരുന്നു.
മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ വില്‍പ്പന 16.36 ശതമാനം കണ്ട് കുറഞ്ഞ് 4,77,901 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,71,367 എണ്ണമായിരുന്നു.
കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നിലുള്ള മാരുതി ഉദ്യോഗ് 2007 മേയില്‍ 49,353 വാഹനങ്ങള്‍ വില്‍പ്പന നടത്തി 9.02 ശതമാനം വര്‍ദ്ധന കൈവരിച്ചു. 2006 മേയില്‍ മാരുതി കാറുകളുടെ വില്‍പ്പന 45,267 എണ്ണമായിരുന്നു.
അതേ സമയം രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് കമ്പനി 16,617 വാഹനങ്ങള്‍ വില്‍പ്പന നടത്തി 3.45 ശതമാനം വര്‍ദ്ധന കൈവരിച്ചു. 2005 മേയിലെ വില്‍പ്പന 16,062 ആയിരുന്നു.
ജനറല്‍ മോട്ടേഴ്‌സാവട്ടെ 2006 മേയിലെ വില്‍പ്പനയായ 1,853 ല്‍ നിന്നും 2007 മേയില്‍ 3,625 വാഹനങ്ങള്‍ വില്‍പ്പന നടത്തി 95.62 ശതമാനം വര്‍ദ്ധന കൈവരിച്ചു.
അതേ സമയം ടാറ്റാ മോട്ടേഴ്‌സിന്‍റെ കാര്‍ വില്‍പ്പന 2007 മേയ് മാസത്തില്‍ 6.8 ശതമാനം കണ്ട് കുറയുകയാണുണ്ടായത്. 2007 മേയിലെ ടാറ്റാ കാര്‍ വില്‍പ്പന 14,217 ആണെങ്കില്‍ 2006 മേയില്‍ ഇത് 15,253 എണ്ണമായിരുന്നു.
എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള ഹീറോ ഹോണ്ട വില്‍പ്പന 5.5 ശതമാനം കണ്ട് കുറഞ്ഞപ്പോള്‍ ടി.വി.എസ് ബൈക്ക് വില്‍പ്പനയില്‍ 42 ശതമാനം കുറഞ്ഞു. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ വില്‍പ്പനയില്‍ 25 ശതമാനം കണ്ട് കുറവുണ്ടായി.
2007 മേയില്‍ ടി.വി.എസ് ബൈക്കുകളുടെ വില്‍പ്പന 71,731 ല്‍ നിന്ന് 41,724 ആയി കുറഞ്ഞപ്പോള്‍ ബജാജ് ബൈക്ക് വില്‍പ്പന 1,72,847 ല്‍ നിന്ന് 1,29,724 ആയും ഹീറോ ഹോണ്ടാ ബൈക്ക് വില്‍പ്പന 2,85,193 ല്‍ നിന്ന് 2,69,532 കണ്ടും കുറവുണ്ടായി.
|