പ്രധാന താള്‍  വാര്‍ത്ത  കരിയര്‍  അവസരങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആണവോര്‍ജ വകുപ്പില്‍ ട്രെയ്നി
IGCAR
FILEFILE
കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള കല്‍പാക്കം ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്/ബി, ട്രേഡ്സ്മാന്‍/ഡി/സി/ബി ട്രെയ്നികളുടെ 55 ഒഴിവുണ്ട്.

കാറ്റഗറി 1

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സയന്‍റിഫിക് അസിസ്റ്റന്‍റ്/ബി തസ്തികയില്‍ 6500-9000 രൂപ സ്കെയിലില്‍ സ്ഥിരനിയമനം നല്‍കും. ആകെ ഒഴിവുകള്‍ 24.

1. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിസിപ്ളിന്‍: നാല് ഒഴിവ്. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ത്രിവല്‍സര ഡിപ്ളോമ.
2. കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിസിപ്ളിന്‍: രണ്ടൊഴിവ്. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ത്രിവല്‍സര ഡിപ്ളോമ.
3. പ്രോസസ് ഇന്‍സ്ട്രുമെന്‍റേഷന്‍ ഡിസിപ്ളിന്‍: രണ്ടൊഴിവ്. പ്രോസസ് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ത്രിവല്‍സര ഡിപ്ളോമ.
4. കെമിസ്ട്രി (ലബോറട്ടറി) ഡിസിപ്ളിന്‍: 16 ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി (കെമിസ്ട്രി).

കാറ്റഗറി 2

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രേഡ്സ്മാന്‍/ഡി (4500-7000 രൂപ), ട്രേഡ്സ്മാന്‍/സി (4000-6000), ട്രേഡ്സ്മാന്‍/ബി (3200-4900) എന്നീ തസ്തികകളില്‍ സ്ഥിരനിയമനം നല്‍കും.

1. കെമിക്കല്‍ പ്ളാന്‍റ് ഓപറേറ്റര്‍ ഡിസിപ്ളിന്‍: അഞ്ചൊഴിവ്. ഫിസിക്സ്, മെകിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു അല്ലെങ്കില്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും കെമിക്കല്‍ പ്ളാന്‍റ് ഓപറേഷനില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്/എന്‍.സി.വി.ടി യോഗ്യതയും.

2. ലബോറട്ടറി ഡിസിപ്ളിന്‍: 19 ഒഴിവ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു. അല്ലെങ്കില്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും കെമിക്കല്‍ ലബോറട്ടറി ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്/എന്‍.സി.വി.ടിയും.

3. മില്‍റൈറ്റ് ഫിറ്റര്‍ ഡിസിപ്ളിന്‍: മൂന്നൊഴിവ്. സയന്‍സിനും മാത്തമാറ്റിക്സിനും കൂടി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും മില്‍റൈറ്റ് ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ/എന്‍.സി.വി.ടിയും.

4. പ്രോസസ് ഇന്‍സ്ട്രുമെന്‍റേഷന്‍ ഡിസിപ്ളിന്‍: ഒരൊഴിവ്. സയന്‍സിനും മാത്തമാറ്റിക്സിനും ചേര്‍ന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും പ്രോസസ് ഇന്‍സ്ട്രുമെന്‍റേഷന്‍ ട്രേഡില്‍ ഐ.ടി.ഐ/എന്‍.സി.വി.ടിയും.

5. ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്‍റേഷന്‍ ഡിസിപ്ളിന്‍: മൂന്നൊഴിവ്. സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ചേര്‍ന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്‍റേഷന്‍ ട്രേഡില്‍ ഐ.ടി.ഐ/എന്‍.സി.വി.ടിയും.
(രണ്ടു വര്‍ഷത്തില്‍ താഴെ ദൈര്‍ഘ്യമുള്ള ഐ.ടി.ഐ യോഗ്യത നേടിയവര്‍ കോഴ്സിന് ശേഷം കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയവരാകണം). എം.എസ്‌സി, എഞ്ചിനീയറിംഗ് തുടങ്ങി ഉയര്‍ന്ന യോഗ്യതകള്‍ നേടിയവര്‍ ത്മപേക്ഷിക്കേണ്ടതില്ല.

പ്രായം: 2007 ജൂലൈ ഒന്നിന് കാറ്റഗറി 1 ട്രെയ്നികള്‍ക്ക് 19-24 വയസ്സും കാറ്റഗറി 2 ട്രെയ്നികള്‍ക്ക് 18-22 വയസ്സും.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്ക് മൂന്നുവര്‍ഷവും വികലാംഗര്‍ക്ക് പത്ത് വര്‍ഷവും ഇളവുണ്ട്.

ശാരീരിക യോഗ്യത: കുറഞ്ഞത് 160 സെ.മീ ഉയരം. 45.5 കിലോ തൂക്കം. വര്‍ണാന്ധതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

സ്റ്റൈപന്‍റ്: കാറ്റഗറി ഒന്ന് ട്രെയ്നികള്‍ക്ക് പ്രതിമാസം 6500 രൂപയും കാറ്റഗറി രണ്ട് ട്രെയ്നികള്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 4000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 5000 രൂപയും. കാറ്റഗറി ഒന്നിന് ഒരു വര്‍ഷവും കാറ്റഗറി രണ്ടിന് രണ്ടുവര്‍ഷവുമാണ് പരിശീലനം.

ചെന്നൈ/കല്‍പാക്കം എന്നിവിടങ്ങളില്‍ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ആഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ട്രെയ്നികള്‍ക്ക് ബാച്ചിലര്‍ താമസസൗകര്യം ലഭ്യമാക്കും. ട്രെയ്നിമാരായി നിയമിക്കപ്പെടുന്നവര്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ്.

പരിശീലനത്തിന് ശേഷം സ്ഥിരം നിയമനം ലഭിക്കുന്നവര്‍ ഐ. ജി.സി.എ.ആറില്‍ കുറഞ്ഞത് നാലുവര്‍ഷമെങ്കിലും ജോലി ചെയ്യാമെന്ന് ബോണ്ട് നല്‍കണം. നിശ്ചിത മാതൃകയില്‍ ഫുള്‍സ്കാപ്പ് പേപ്പറിലാണ് അപേക്ഷ തയാറാക്കേണ്ടത്. അഡ്മിറ്റ് കാര്‍ഡ് പ്രത്യേകം തയാറാക്കണം.

അപേക്ഷയുടെ മുകളില്‍ വലതുഭാഗത്തും അഡ്മിറ്റ് കാര്‍ഡിലും ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. അപേക്ഷകള്‍ സ്വന്തം കൈപ്പടയില്‍ ഇംഗ്ളീഷ് വലിയ അക്ഷരത്തില്‍ പൂരിപ്പിക്കണം. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ Application for Stipendiary Trainee Cat. No.....Against the Advertisement No. 4/2007, Discipline Code......എന്നെഴുതി പൂരിപ്പിക്കണം.

വിദ്യാഭ്യാസ,സാങ്കേതിക യോഗ്യതകള്‍, ജനനത്തീയതി, ജാതി, അംഗവൈകല്യം, സൈനിക സേവനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ഷീറ്റുകളുടെയും സാക്‍ഷ്യപ്പെടുത്തിയ കോപ്പികള്‍ അപേക്ഷക്കൊപ്പം അയക്കണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും The Administrative Officer^II (R), Recruitment Section, Indira Gandhi Centre for Atomic Research, Kalpakam: 603 102, Kancheepuram (Dist.), Tamil Nadu എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15നു മുമ്പ് ലഭിക്കത്തക്കവിധം അയക്കണം.
കൂടുതല്‍
ലൈഫ് ഗാര്‍ഡ്:അപേക്ഷ ക്ഷണിച്ചു
എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയില്‍ ഒഴിവുകള്‍
ഐടിബിപിയില്‍ സബ് ഇന്‍സ്പെക്ടര്‍
ടാക്സ് അസിസ്റ്റന്‍റാകാന്‍ അവസരം
കൊല്‍ക്കത്ത ടെലിഫോണ്‍സില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്
ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍