ടാക്സ് അസിസ്റ്റന്‍റാകാന്‍ അവസരം
|
ശമ്പള സ്കെയില്‍ 4000-6000, ഒഴിവുകള്‍ - 1474 (ഏകദേശം), പ്രായപരിധി 20-27 വയസ്സ് (ഉയര്‍ന്ന പ്രായപരിധിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നിര്‍ദേശപ്രകാരമുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്) വിദ്യാഭ്യാസ യോഗ്യത - ബിരുദം, ഡാറ്റാ എന്‍ട്രിയില്‍ ഒരു മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍ സ്പീഡ്.
അപേക്ഷാ ഫീസ് 100 രൂപ. സെന്‍ട്രല്‍ റിക്രൂട്ട്‌മെന്‍റ് സ്റ്റാമ്പ് രൂപത്തില്‍ മാത്രം (എസ്.സി/ എസ്.ടി/ പി.എച്ച്/ എക്സ് സര്‍വീസ് വിഭാഗക്കാര്‍ക്ക് ഫീസില്ല). 300 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയില്‍ ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ അവയര്‍നെസ്സ്, അരിത്തമാറ്റിക് എന്നീ പേപ്പറുകളാണുള്ളത്.
ഇതിന് പുറമെ ഡാറ്റാ എന്‍ട്രി തെളിയിക്കുന്നതിനുള്ള സ്കില്‍ ടെസ്റ്റുമുണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 (വൈകുന്നേരം അഞ്ചിന്).
അപേക്ഷകള്‍ ദി റീജ്യനല്‍ ഡയറക്ടര്‍ (കെ.കെ.ആര്‍), സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍, ഫ്സ്റ്റ് ഫ്ലോര്‍, ഇ-വിംഗ്, കേന്ദ്രീയ സദന്‍, കൊറമംഗല, ബാംഗ്ളൂര്‍ - 560034 എന്ന വിലാസത്തില്‍ വേണം അയയ്ക്കാന്‍. അപേക്ഷാ ഹ്മോമും വിശദവിവരങ്ങളും 2007 ജൂലൈ 21 ലെ എംപ്ളോയ്മെന്‍റ് ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.