കൊച്ചി: ശ്രാവണ മാസത്തിലെ ഞായറാഴ്ചകളില്‍ സുമംഗലികള്‍ ആചരിക്കുന്ന വ്രതം ഐശ്വര്യത്തിനും നീണ്ട മംഗല്യത്തിനും വേണ്ടിയാണ്. ജൂലൈ 29 ന് കേരളത്തില്‍ പലയിടത്തും വിവാഹിതകളായ സ്ത്രീകള്‍ ഈ ആചാരത്തിന് തുടക്കം കുറിച്ചു.
സ്കന്ദ പുരാണത്തിലെ ശ്രാവണമാസ മാഹാത്മ്യത്തിലാണ് രവിവാരവ്രതത്തെക്കുറിച്ച് പറയുന്നത്. സൂര്യതേജസ്സിന് ശക്തിയേറുന്ന മാസമാണല്ലോ ശ്രാവണം. ഗൗഡസാരസ്വത ബ്രാഹ്മണരാണ് ഈ ആചാരം മുറ തെറ്റാതെ പാലിച്ചു പോരുന്നത്.
ചന്ദനം, കുങ്കുമം എന്നിവകൊണ്ട് പൊട്ടിട്ട് അഞ്ച് വെറ്റില, അടയ്ക്ക, ശര്‍ക്കര, കല്‍ക്കണ്ടം, പഴം എന്നിവയിലൊന്ന്. കറുക, മുക്കുറ്റി, ചെമ്പരത്തി,തൊട്ടാവാടി,ശമി, രാജമല്ലി, മന്ദാരം, പാരിജാതം, അനന്തപുഷᅲംഎന്നിവയില്‍ ഏതെങ്കിലും അഞ്ചെണ്ണത്തിന്‍റെ ഇലകള്‍, പൂവുകള്‍ എന്നിവയാണ് വ്രതാനുഷ്ടാനത്തിന് ഉപയോഗിക്കുന്നത്.
ശ്രാവണ മാസത്തിലെ ഞായറാഴ്ചകളില്‍ സുമംഗലികള്‍ വീട്ടിലെ തുളസിത്തറയിലും ലക്സ്മീസ്ഥാനത്തും ശ്രേയപാത്രത്തിലും പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കും. ക്ഷേത്രദര്‍ശനം നടത്തി അവിടെ ലക്സ്മീദേവിക്ക് പൂക്കളര്‍പ്പിക്കും.
കുളിച്ച് ശുദ്ധിവരുത്തി പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞ് വേണം പൂജയും പ്രാര്‍ത്ഥനയും നടത്താന്‍. അന്ന് ബന്ധുജനങ്ങളെയും സുമംഗലികളെയും പരസ്പരം ആദരിക്കുകയും ചെയ്യും.
സൂര്യാരാധനയുടെ ഭാഗമാണ് ഈ ശ്രാവണ രവിവാര വ്രതം. ഈ മാസത്തിലെ വെള്ളിയാഴ്ച മഹാലക്സ്മീവ്രത പൂജയും, വെളുത്ത വാവിന് പുരുഷന്മാര്‍ യജ്ഞോപപീതധാരണം നടത്താറുണ്ട്.
|