1970 കളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതാവായാണ് സുഷമ രാഷ്ട്രീയ രംഗത്തെത്തുന്നത്. ഇന്ദിരഗാന്ധി സര്‍ക്കാരിനെതിരെ കാമ്പസുകളില്‍ പട നയിച്ച സുഷമ പിന്നീട് ഭാരതീയ ജനത പാര്‍ട്ടിയുടെ കരുത്തുറ്റ സ്ത്രീ ശബ്ദമായി മാറുകയായിരുന്നു. 1975 ജൂലൈ 13ന് സ്വരാജ് കൌഷലിനെ സുഷമ വിവാഹം കഴിച്ചു. കുടുംബിനിയായ ഈ രാഷ്‌ട്രീയക്കാരിക്ക് ഒരു മകളുമുണ്ട്.
1977 മുതല്‍ 1982 വരെയും, 1987 മുതല്‍ 1990 വരെയും ഹരിയാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായിരുന്നു അവര്‍. ജനത പാര്‍ട്ടി അധികാരമേറ്റപ്പോള്‍ 1977 മുതല്‍ 1979 വരെ അവര്‍ ഹരിയാനയില്‍ തൊഴില്‍ മന്ത്രിയായി.
1980ല്‍ ബി ജെ പിയില്‍ ചേര്‍ന്നു. ദള്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 1987 മുതല്‍ 1990 വരെ സുഷ്മ സ്വരാജ് സംസ്ഥാന വിദ്യാഭ്യാസ, ഭക് ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായി നിയമിക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഹരിയാന നിയമ സഭയിലെ ‘ബെസ്‌റ്റ് സ്പീക്കര്‍‘ ആയും സുഷമയെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1990ല്‍ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പതിനൊന്നാം ലോക്സഭയില്‍ ദക്ഷിണ ഡല്‍ഹി മണ്ഡലത്തെ സുഷ്മസ്വരാജ് പ്രതിനിധീകരിച്ചു. അതേ വര്‍ഷം വാജ്പേയി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു . എന്നാല്‍, 13 ദിവസം മാത്രമേ ആ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ.
|