ആഗോളസാമ്പത്തിക പ്രതിസന്ധിയോ? എവിടെ എന്നൊക്ക ആദ്യം ചോദിച്ചെങ്കിലും ഇപ്പോള്‍ മലയാളിക്കും കാര്യങ്ങള്‍ മനസ്സിലായിക്കഴിഞ്ഞു. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിനും പൊള്ളുന്ന വില. അപ്പോള്‍ അധിക ചിലവു കൂടിയായാലോ...പാടില്ല. ഷോപ്പിംഗിനും ചില പ്ലാനിംഗ് നടത്തിയാല്‍ ഈ പ്രശ്നം ഒഴിവാക്കാം. ആദ്യം ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉള്ള സമയത്താകാം പട്ടിക തയ്യാറാക്കാല്‍. പട്ടികയായാല്‍ എല്ലാ സാധനങ്ങളും ആവശ്യമാണോ എന്ന് അതാത് ആള്‍ക്കാര്‍ക്ക് ആലോചിക്കാം. എന്നിട്ട് പട്ടിക അന്തിമമെന്ന് ഉറപ്പിക്കുക.ഇവയൊക്കെ എവിടെ കിട്ടും, എവിടെ നിന്ന് വാങ്ങണം എന്നൊക്കെ തീരുമാനിക്കുക. അനാവശ്യ യാത്ര ഒഴിവാക്കാതെ ഒരു ചെയിന്‍ ഷോപ്പിംഗ് ആണ് ഉദ്ദേശം. മാസാദ്യം വരെ കാക്കാതെ അല്‍പ്പം കാശ് റിസര്‍വ്വായി കരുതിയാല്‍ തിരക്കില്ലാതെ ഷോപ്പിംഗ് നടത്താം. ഓരോന്നു വാങ്ങുമ്പോഴും ആര്‍ക്കു വേണ്ടിയാണോ വാങ്ങുന്നത്, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആലോചിക്കുക. അതില്‍ പരീക്ഷണം വേണ്ട. സമ്മാനം കൊടുക്കാനാണെങ്കില്‍ ഗുണമേന്മ വേണ്ട എന്നു കരുതരുത്. ബജറ്റിനുള്ളില്‍ കിട്ടുന്ന നല്ല സാധനം വാങ്ങുക. എല്ലാത്തിന്‍റെയും ബില്‍ സൂക്ഷിക്കുക. സാധനങ്ങള്‍ മാറ്റിയെടുക്കാന്‍ ബില്‍ ആവശ്യമാണ്. ഒരു കടയില്‍ തന്നെ വിശ്വാസം അര്‍പ്പിക്കാതെ സമയമുള്ളപ്പോള്‍ പല കടകളില്‍ അന്വേഷിച്ച് വിലക്കുറവ് എവിടെയാണെന്ന് അറിഞ്ഞ ശേഷം ഷോപ്പിംഗ് പ്ലാന്‍ ചെയ്യാം. അപ്പപ്പോള്‍ ആവശ്യമുള്ളവ മാത്രം വാങ്ങുക. ഭാവിയിലേക്ക് വാങ്ങരുത്. പല ബ്രാന്‍ഡുകളേക്കുറിച്ച് അന്വേഷിച്ച ശേഷം മാത്രം ഒന്നു തെരഞ്ഞെടുക്കുക. പരസ്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കരുത്. ഇതൊക്കെ ശ്രദ്ധിച്ച് ഷോപ്പിംഗ് നടത്തൂ. കാശു പോവില്ലെന്നു മാത്രമല്ല, അല്‍പ്പം ചില്ലറ ലാഭിക്കുകയുമാകാം. |