1. മറ്റുള്ളവ
  2. »
  3. സ്പെഷ്യല്‍ 09
  4. »
  5. തെരഞ്ഞെടുപ്പ് 09

പി ഡി പി വര്‍ഗീയപാര്‍ട്ടി: സി പി ഐ

പി ഡി പി വര്ഗീയപാര്ട്ടി സി പി ഐ ബര്ദന് പൊന്നാനി
ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് സി പി എമ്മും സി പി ഐയും പരസ്യമായി രംഗത്തെത്തി. പി ഡി പി വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മദനി ഭീകരവിരുദ്ധനാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ പി ഡി പി വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു.

പൊന്നാനിയില്‍ ഇടതുമുന്നണി പിഡിപിയുമായി വേദി പങ്കിടാനുള്ള തീരുമാനം സി പി ഐയുടേതല്ലെന്ന് ബര്‍ദന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം സി പി ഐ തുടരുമെങ്കിലും പിഡിപിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും സി പി ഐ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ബര്‍ദന്‍ പറഞ്ഞു.

പി ഡി പി വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ മാറ്റമില്ല. ആരെങ്കിലും എവിടെയെങ്കിലും ഇടത് മുന്നണിയുടെ പ്രചരണ വേദിയില്‍ കയറി ഇരുന്നാല്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പി ഡി പിയുമായി സഹകരിക്കണമെന്ന നിര്‍ബന്ധം മറ്റ് ചിലര്‍ക്കാണെന്നും ബര്‍ദന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി ഇന്ന് കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാലോളി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഹുസൈന്‍ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നുവെന്നും പാലോളി പറഞ്ഞു. മദനിക്കെതിരായ സാക്ഷിമൊഴികള്‍ കോടതി തിരസ്കരിച്ചതാണെന്നും അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാടുകള്‍ സ്വീകാര്യമാണെന്നും പാലോളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ഇടതുമുന്നണിയുടെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ പിഡിപി നേതാവ്‌ പൂന്തുറ സിറാജ്‌ നടത്തിയ പ്രസംഗം മുന്നണിയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.

പ്രസംഗത്തിലുടനീളം പിഡിപി ഇടതുമുന്നണിയുടെ ഭാഗമാണെന്നു സ്‌ഥാപിക്കാന്‍ ശ്രമിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
About Writer
WEBDUNIA