പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വിഷു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാളന്‍ (തേങ്ങാ ചേര്‍ക്കാത്തത്)

ചേര്‍ക്കേണ്ടവ

ചനച്ച ഏത്തപ്പഴം, ചനച്ച കപ്പളങ്ങാ അല്ലെങ്കില്‍ ചനച്ച അധികം പുളിയില്ലാത്ത മാങ്ങാ, പാളയന്‍കോടന്‍ പഴം ഇവ ഒരിഞ്ചു ചതുരക്ഷഷണങ്ങളാക്കിയത് - അര കപ്പ്

പച്ചമുളക് അറ്റം പിളര്‍ന്നത് - നാലെണ്ണം

മുളകുപൊടി - കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - രണ്ടു നുള്ള്

ഉപ്പ് - പാകത്തിന്

കറിവേപ്പില - കുറച്ച്

കട്ടത്തൈര് ഉടച്ചത് - ഒരു കപ്പ്

ഉപ്പ്, കായപ്പൊടി, പഞ്ചസാര - പാകത്തിന്

നല്ലെണ്ണ - രണ്ട് ടീസ്പൂണ്‍

കടുക് - അരയ്ക്കാല്‍ ടീസ്പൂണ്‍

ഉലുവ - രണ്ടു നുള്ള്

ഉണക്കമുളക് - രണ്ട് (നാലായി മുറിച്ചത്)


ഉണ്ടാക്കേണ്ട വിധം

ഒന്നാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി വെള്ളം അല്പം ഒഴിച്ചു വേവിക്കുക. വറ്റുന്പോള്‍ വാങ്ങിവച്ചു രണ്ടാമത്തെ ചേരുവകള്‍ ചേര്‍ക്കുക. ചെറുതീയില്‍ അടുപ്പില്‍വച്ചു കുറുക്കുക. ഉലര്‍ത്തി ഒഴിച്ചു പിരിയാതെ തുടരെ ഇളക്കി വാങ്ങുക.
കൂടുതല്‍
കറുത്ത ഹല്‍വ
സദ്യയ്ക്ക് അവിയല്‍
കുറച്ച് കൊന്ന വിശേഷം
വിഷുവിന് അല്‍പ്പം ചിരി
ചെറുപയര്‍ പായസം
വിഷുപദാവലി