പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വിനായക ചതുര്‍ഥി > ഗണേശ ചതുര്‍ത്ഥി പൂജ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗണേശ ചതുര്‍ത്ഥി പൂജ
എ കെ ജെ അയ്യര്‍

Ganapathi
WDWD
ഗ എന്നാല്‍ ബുദ്ധി, ണ എന്നാല്‍ ജ്ഞാനം, പതി എന്നാല്‍ അധിപന്‍. അങ്ങനെ ഗണപതി എന്നാല്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധീശന്‍ എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. ഗണേശന്‍റെ പിറന്നാളാണ് ഭാദ്രപാദ മാസത്തിലെ (ചിങ്ങത്തിലെ) നാലാം ദിവസം (ചതുര്‍ത്ഥി).

വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധി വരുത്തുക. ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. പൂജ ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പുമാക്കി ശുദ്ധജലം തളിച്ച് വയ്ക്കുക.

അവിടെ ഗണപതിയുടെ ചെറിയ വിഗ്രഹമോ പടമോ പ്രതിഷ്ഠിക്കുക. അതോടൊപ്പം പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുക.

ഗണപതി വിഗ്രഹത്തിനു മുമ്പായി ഒരു പരന്ന താലത്തില്‍ വെറ്റില വൃത്തിയാക്കി വയ്ക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി അതുകൊണ്ട് ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ രൂപമുണ്ടാക്കുക. അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പൂക്കള്‍ വച്ച് അലങ്കരിക്കുക.

1 | 2  >>  
കൂടുതല്‍
സര്‍വവ്യാപിയും പ്രപഞ്ചസ്വരൂപിയുമായ വിനായകന്‍
ഗണപതിക്ക് ആനയുടെ തല എങ്ങനെ വന്നു ?
അഗ്രപൂജയ്ക്ക് ഗണപതി എങ്ങനെ അര്‍ഹനാവുന്നു ?
ചതുര്‍ഥി പൂജാ ശ്ലോകങ്ങള്‍
ഗണേശചതുര്‍ഥിയുടെ കഥ
വിഘ്‌നമകറ്റുന്ന വിനായകന്‍