ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ ആരാധകര്‍ ഏറെയാണ്. ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്.
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ള ഗണപതി പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് വിശ്വസിക്കുന്നത്.
അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിക്കുക.
|