പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ശ്രീകൃഷ്ണ ജയന്തി > ശ്രീകൃഷ്ണജയന്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീകൃഷ്ണജയന്തി
KBJWD
ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്‍റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.

ഉണ്ണിക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.

ബാലഗോകുലം ഈ ദിനം ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും ശോഭായാത്രകളും നടക്കും

ശ്രീകൃഷ്ണന്‍റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കുശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.

അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിന

ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .

യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്‍റെ ജനനം എന്നാണു വിശ്വാസം.

വീഡിയോ കാണുക
1 | 2  >>  
കൂടുതല്‍
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍
അഷ്ടമിരോഹിണി വ്രതം
കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി