പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > റംസാന്‍ > ഹിജ്‌റാ കമ്മിറ്റി ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹിജ്‌റാ കമ്മിറ്റി ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
PTIPTI
ഹിജ്‌റാ കലണ്ടര്‍ പ്രകാരം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നവരുടെ കൂട്ടായ്മയാണ് ഹിജ്‌റാ കമ്മിറ്റി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഇസ്ലാമിലെ മിക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ കൂട്ടായ്മയിലുണ്ട്.

കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്ന് രാവിലെ ഈദ് ഗാഹുകള്‍ നടന്നു. കോഴിക്കോട് നടന്ന ഈദ് നമസ്കാരത്തിന് എം.കെ മായിന്‍‌കുട്ടി നേതൃത്വം നല്‍കി.

റംസാന്‍ വ്രതം പൂര്‍ത്തിയാക്കുന്നതിന് ശാസ്ത്രീയ അടിത്തറ വേണമെന്നാണ് ഹിജ്‌റാകമ്മിറ്റിയുടെ അഭിപ്രായം. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.

റംസാന്‍ നൊയമ്പ് ഒരു ദിവസം മുമ്പ് തുടങ്ങിയ ഇവര്‍ ഇന്നാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ചൊവ്വ ശവ്വാല്‍ ഒന്നായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട സ്ഥിതിയ്ക്ക് ഇന്ന് എല്ലാവരും ഈദുല്‍ ഫിത്തര്‍ ആഘോഷിക്കേണ്ടതാണ്. പ്രാദേശികമായി മാസപ്പിറവി കാണുക എന്നത് നബിചര്യയില്‍ പെട്ടതല്ലെന്ന് ഇവര്‍ പറയുന്നു.

ഹിജ്‌റാ കലണ്ടര്‍ പ്രകാരം ചെറിയ പെരുന്നാല്‍ ആഘോഷിക്കുന്നവരുടെ കൂട്ടായ്മയാണ് ഹിജ്‌റാ കമ്മിറ്റി. ഇസ്ലാമിലെ മിക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ കൂട്ടായ്മയിലുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചെറിയ പെരുന്നാള്‍ ബുധനാഴ്ച
ഖുറാനിലെ ചെടികള്‍
സ്നേഹത്തിന്‍ വെട്ടവുമായി വീണ്ടുമൊരു ഈദുല്‍ ഫിത്‌ര്‍  
മുഹമ്മദ് നബിയുടെ പുണ്യ ജീവിതം
പ്രാര്‍‌ത്ഥന അനുഗ്രഹത്തിന്‍റെ താക്കോല്‍
ശുദ്ധി അകത്തും പുറത്തും