പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > റംസാന്‍ > മ‌അദിന്‍ പ്രാര്‍ഥനാ സംഗമം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മ‌അദിന്‍ പ്രാര്‍ഥനാ സംഗമം
ഇസഹാഖ് മുഹമ്മദ്
ജീവിതത്തിലുടനീളം ചെയ്തു കൂട്ടിയ പാപങ്ങളില്‍ മോചിതരാക്കാന്‍ വേണ്ടി വിശ്വാസികളുടെ ഉള്ളുതുറന്ന പ്രാര്‍ഥനയാണ് ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്.

തെറ്റുകളില്‍ നിന്ന് പൂര്‍ണമായി സത്യത്തിലേക്ക് നന്മയിലേക്കുള്ള ഒരു തിരുച്ചു പോക്കു കൂടിയാണിത്. സംഗമത്തില്‍ പങ്കെടുത്തവര്‍ മൊത്തമായി തൌബ ചെയ്ത് ദൈവത്തിലേക്ക് മടങ്ങും. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രാര്‍ഥനയും നടക്കും.

ഇവിടെ നിന്ന് വിശ്വാസികള്‍ മടങ്ങുന്നത് ആത്മനിര്‍വൃതിയോടെയും വിവരിക്കാനാവാത്ത ആത്മീയ സാഫല്യത്തോടെയുമാണ്. എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അവര്‍ ഈ സദസ്സില്‍ അഴിച്ചുവെയ്ക്കുന്നു.

പ്രവാചകസ്നേഹത്തിന്‍റെ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന മനുഷ്യമനസ്സുകളുടെ സംഗമസ്ഥാനമായി, വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നിറങ്ങുന്ന ഭക്തി മന്ത്രങ്ങളുടെ സ്വലാത്ത് തുരുത്തായിത്തീര്‍ന്നിരിക്കയാണ് മ‌അ്ദിന്‍ പ്രാര്‍ഥനാ സംഗമം.

ഈ വര്‍ഷവും വിപുലമായ ചടങ്ങുകളോടെ പ്രാര്‍ഥനാ സംഗമം നടക്കുന്നുണ്ട്.
<< 1 | 2 
കൂടുതല്‍
ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
പുണ്യങ്ങളുടെ പുണ്യരാവ്; ലൈലതുല്‍ ഖദ്‌ര്‍