മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. ചിങ്ങത്തിലെ തിരുവോണം നാളിലാണ് അവരുടെ ഏറ്റവും വലിയ ഉത്സവം- ഓണം.
നമ്മുടെ ദേശീയോത്സവമാണ് ഓണം. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും മലയാളിക്കില്ല.
ഓണം ഇന്ന് കേരളീയരുടെ ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തും മലയാളി ഓണം ആഘോഷിച്ചിരിക്കും. അതിനു ജാതിമത വിലക്കുകളോ അതിര്‍ വരമ്പുകളോ ഇല്ല. കാരണം ഓണം ഒരു കാര്‍ഷിക-വിളവെടുപ്പ് ഉത്സവമാണ്. സാമൂഹിക ഉത്സവമാണ്
മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കുടിയാന്മാരായ കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും. ജന്മിമാര്‍ അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓണക്കോടി നല്‍കും - ഇത് പഴങ്കഥ.
ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്‍റെ മറ്റൊരു പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു.
കേരളക്കരയാകെ ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പ്രകൃതിയും മറ്റ് ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു.
|