പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > ഓണത്തിന്‍റെ ഐതിഹ്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓണത്തിന്‍റെ ഐതിഹ്യം
WD
കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി.

വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം വല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.

ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.

ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ്"വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവന്‍റെ വിശ്വരൂപം കണ്ടിരുന്നു.

പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.
വീഡിയോ കാണുക
1 | 2  >>  
കൂടുതല്‍
തിരുവിതാം‌കൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍
അഞ്ചുവര്‍ണ്ണതെരുവിലെ നെയ്ത്ത് വിശേഷം
പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...
അത്തപ്പൂവിളി ഉയര്‍ന്നു