പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > തിരുവിതാം‌കൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരുവിതാം‌കൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
അജയ് തുണ്ടത്തില്‍, ഫോട്ടോ: മുരുകേഷ് അയ്യര്‍
PRO
കൊമ്പന്‍‌മീശക്കാരനോ മഹാബലി ?

പുതിയ സമൂഹം പ്രജാവത്സലനും ധീരനും ത്യാഗിയുമായ മഹാബലിയെ കോമാളിയാക്കി അവതരിപ്പിക്കുന്നതില്‍ മഹാരാജാവിന് രോഷമുണ്ട്. കുടവയറനും കൊമ്പന്‍ മീശക്കാരനും ഒക്കെയായി മഹാബലിയെ ചിത്രീകരിക്കുന്നത് ഓണത്തിന്‍റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ഭക്തോത്തമനായ പ്രഹ്ലാദന്‍റെ പൌത്രനാണ് മഹാബലി ചക്രവര്‍ത്തി. അദ്ദേഹം സുന്ദരനും സുശീലനും ആറടിയിലേറെ ഉയരമുള്ളവനും ദയാശീലനുമായിരുന്നു. ഓരോ മാത്രയിലും രാജാവായിരുന്നു മഹാബലി എന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം.

തന്‍റെ കാഴ്ചപ്പാടിലുള്ള മഹാബലിയുടെ ചിത്രം മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ചിത്രകാരനെക്കൊണ്ട് വരപ്പിച്ചിട്ടുണ്ട്. കവടിയാര്‍ കൊട്ടാരത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാബലി നില്‍ക്കുന്നതായാണ് സങ്കല്‍പ്പം. ഇതു പക്ഷേ രാജാവ് വരച്ചതാണെന്നാണ് പലേരും കരുതിയത്.

<< 1 | 2 | 3  >>  
കൂടുതല്‍
ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍
അഞ്ചുവര്‍ണ്ണതെരുവിലെ നെയ്ത്ത് വിശേഷം
പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...
അത്തപ്പൂവിളി ഉയര്‍ന്നു