കനിസ്ക്കിന നടന്നു കയറി
|
ഒളിമ്പിക് റെക്കോഡ് തകര്‍ത്ത മികവിലൂടെ ഒരു മണിക്കൂര്‍ 26.31 മിനിറ്റിലാണ് റഷ്യന്‍ താരം മികവിലേക്ക് ഉയര്‍ന്നത്. ഒരു മണിക്കൂറും 29.05 മിനിറ്റിന്‍റെയും റെക്കോഡാണ് കനിസ്ക്യ്ക്ക് മുന്നില്‍ വഴിമാറിയത്.
ലോകറെസ് വാക്കിംഗ് കപ്പില്‍ ഒരു മണിക്കൂര്‍ 24.42 മിനിറ്റില്‍ നടന്നു കയറി ഒന്നാമതെത്തിയ താരത്തിനു ഒളിമ്പിക്‍സ് മത്സരം ഒരു പ്രശ്‌നമേയല്ലായിരുന്നു. ലോക റെക്കോഡ് തകര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ മോശമായ കാലാവസ്ഥ പ്രശ്നമായി. മത്സരത്തില്‍ വിജയം നേടിയ ശേഷം താരം പറഞ്ഞു.
നോര്‍വേ താരം ജേഴ്സ്റ്റി തയ്സ് പ്ലാസ്റ്റര്‍ ഒരു മണിക്കൂറും 27.25 മിനിറ്റുമെടുത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇറ്റാലിയന്‍ താരം എലീസാ റിഗൌഡോ ഒരു മണിക്കൂര്‍ 27.12 മിനിറ്റില്‍ വെങ്കല മെഡലിനും അര്‍ഹയായി.
