1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

സാംഗ് യിനിംഗ്സ് ബീജിംഗിന്‍റെ മകള്‍

സാംഗ് യിനിംഗ്സ് ബീജിംഗിന്‍റെ മകള്‍ സ്വര്‍ണ്ണം
PROPRO
അസാ‍ഫാ പവലോ, ഉസൈന്‍ബോള്‍ട്ടോ, ഇസിന്‍ബയേവയോ ഒളിമ്പിക്സിന്‍റെ താരം ആരുമാകട്ടെ എന്നാല്‍ ബീജിംഗ് സ്വന്തം മകളായി ഉയര്‍ത്തിക്കാട്ടുന്നത് സാംഗ് യിനിംഗിസിനെയാണ്. കാരണം ഒളിമ്പിക്‍സ് നടക്കുന്ന ബീജിംഗില്‍ ആതിഥേയരുടെ നഗരത്തില്‍ നിന്നുമാണ് ടേബിള്‍ ടെന്നീസിലെ ഈ ഇരട്ട സ്വര്‍ണ്ണ ജേത്രിയുടെ വരവ്.

ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ നിരയുമായെത്തുന്ന ചൈനയുടെ ടീമിലെ ബീജിംഗ്കാരായ 44 താരങ്ങളില്‍ രണ്ടാമത്തെ ഒളിമ്പിക്‍സിനായിട്ടാണ് സാംഗ് എത്തുന്നത്. ചൈനയുടെ സംഘത്തില്‍ രണ്ടാം ഒളിമ്പിക്‍സിനായി എത്തുന്ന 13 ബീജിംഗുകാരിലെ ഒരാളാണ് സാംഗ്. ടേബിള്‍ ടെന്നീസില്‍ ലോകത്തിലെ തന്നെ മുന്‍ നിരക്കാരിലാണ് സാംഗ്.

കഴിഞ്ഞ ഒളിമ്പിക്‍സില്‍ വനിതാ സിംഗിള്‍സിലും ഡബിള്‍സിലും സാംഗ് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ജനിച്ചു വളര്‍ന്ന നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അപ്പുറത്ത് പെക്കിംഗ് യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തിലാണ് സ്വന്തം മണ്ണിലെ ഇരട്ട സ്വര്‍ണ്ണത്തിനായി സാംഗ് മത്സരിക്കുന്നത്. 17 ഇനങ്ങളില്‍ നിന്നായി 35 ബീജിംഗുകാരാണ് മത്സരത്തിനൊരുങ്ങുന്നത്.

ടേബിള്‍ ടെന്നീസ്, ഡൈവിംഗ്, ജിംനാസ്റ്റിക്‍സ്, ഷൂട്ടിംഗ് അങ്ങനെ പോകുന്നു ബീജിംഗുകാരുടെ ഇനങ്ങള്‍. 44 കായിക താരങ്ങളില്‍ 24 പുരുഷ താരങ്ങളും 20 വനിതാ താരങ്ങളുമാണ് അടങ്ങുന്നത്. 32 കാരിയായ ബേസ് ബോള്‍ താരം സണ്‍ വീ പ്രായം കൂടിയ താരവും ജിംനാസ്റ്റിക്‍സ് താരം ഹീ കെക്‍സിന്‍ പ്രായം കുറഞ്ഞ താരവുമാണ്.
About Writer
WEBDUNIA