1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

നീന്തല്‍: ഗ്ലാമര്‍ താരങ്ങള്‍ വഴിപിരിഞ്ഞു

ഒളിമ്പിക്‍സ് സുള്ളിവന്‍ സ്റ്റെഫാനി ഓസ്ട്രേലിയ ബീജിംഗ് പ്രണയ ജോഡികള്‍ നീന്തല്‍കുളം നീന്തല്‍ താരങ്ങള്‍ നീന്തല്‍: ഗ്ലാമര്‍ താരങ്ങള്‍ വഴിപിരിഞ്ഞു
PROPRO
ഓസ്ട്രേലിയന്‍ നീന്തലിലെ ഗ്ലാമര്‍ ജോഡികളായ സ്റ്റെഫാനി റൈസിനും എമോണ്‍ സുള്ളിവനും പിന്നാലെ ക്യാമറയും തൂക്കി നടന്നവര്‍ക്ക് ഗംഭീര തിരിച്ചടി. കാരണം രണ്ടുപേരും പിരിയുകയാണ്‌‍. പ്രണയിക്കാനും മത്സരിക്കാനും ഇനിയും സമയം കിടക്കുന്ന റെക്കോഡ് പ്രണയജോഡികള്‍ തല്‍ക്കാലം പ്രണയത്തിനു അവധി കൊടുക്കുക ആണത്രേ.

ഗ്ലാമറിന്‍റെ കാര്യത്തിലും ജയങ്ങളുടെ കാര്യത്തിലും ഒളിമ്പിക്‍സിലെ ഇണക്കുരുവികള്‍ ആകുമെന്ന പ്രതീക്ഷയില്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്നതും ഇരിക്കുന്നതുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കാത്തിരിക്കുകയായിരുന്നു പപ്പരാസികള്‍‍. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ലോക റെക്കോഡ്കാരനാണ് സുള്ളിവന്‍. 200, 400 മീറ്റര്‍ മെഡ്‌‌ലേയിലാണ് സ്റ്റെഫാനിയുടെ റെക്കോഡ്.

ഇരുവരും തമ്മില്‍ പിരിയാനുള്ള കാരണം ഒളിമ്പിക്‍സിന്‍റെ ചൂടാണ്. അല്ലാതെ മൂന്നാമന്‍റെ സാന്നിദ്ധ്യമല്ലെന്ന് നായകന്‍ സുള്ളിവന്‍ ആണയിടുന്നു. ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്കായി മികച്ച തയ്യാറെടുപ്പ് വേണ്ടി വരുന്നതിനാല്‍ പ്രണയത്തിന് ഒരു ബ്രേക്ക് ഓസ്ട്രേലിയന്‍ ടീം പരിശീലനം നടത്തുന്ന ക്വാലലമ്പൂരിലെ ക്യാമ്പില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് എടുത്തത്.

എന്നിരുന്നാലും ഒളിമ്പിക്‍സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ആയിരുന്നു വേര്‍പിരിയല്‍ വേണ്ടിയിരുന്നില്ല എന്ന് നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പ് പോലും പറയുന്നു‍. നീന്തലിലെ ലോക റെക്കോഡ് താരങ്ങളായ സുള്ളിവനും സ്റ്റെഫാനിയും തമ്മിലുള്ള പ്രണയം ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ എത്ര ആഘോഷിച്ചെന്ന് ഉദാഹരണത്തിന് ഇതുമതി.

ഇരുവരുടെയും സെന്‍സേഷനായ ചില ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഓസ്ട്രേലിയന്‍ നീന്തലിലെ ഗ്ലാമര്‍ ജോഡികളായ സ്റ്റെഫാനി റൈസും എമോണ്‍ സുള്ളിവനും പ്രണയത്തിന്‍റെ പൂളില്‍ ഒന്നിച്ചപ്പോള്‍ പുകഴ്ത്തിയവരും അസൂയപ്പെട്ടവരും ഏറെയായിരുന്നു. ഇരുവരും നന്നേ ചെറുപ്പവും സുള്ളിവന് 22 ഉം, സ്റ്റെഫാനിക്ക് 20 ഉം.

ഇരുവരും ഒന്നിച്ച പരസ്യങ്ങള്‍ക്ക് ലഭിച്ചത് വമ്പന്‍ വരവേല്‍പ്പായിരുന്നു. കഴിഞ്ഞ മാസമാണ് ഇരുവരും തമ്മില്‍ ഒന്നിച്ച് ഒരു അടിവസ്ത്രത്തിന്‍റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബന്ധം തുടങ്ങിയതിനു ശേഷം ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതിലൂടെ വന്‍ തുകയാണ് സമ്പാദിച്ചു കൂട്ടിയത്. ഇവരുടെ പാര്‍ട്ടി ചിത്രങ്ങള്‍ മാസികകള്‍ മുന്‍ പേജിലായിരുന്നു ആഘോഷിച്ചതും.

എന്നാല്‍ ഇവരുടെ പ്രണയത്തിലോ വേര്‍ പിരിയലിലോ മറ്റാരും ഇടപെടുന്നില്ല. ഓസ്ട്രേലിയന്‍ ടീമില്‍ പ്രണയത്തിനെതിരെ നിയമങ്ങള്‍ ഒന്നും തന്നെയില്ലെന്നും രണ്ടു പേരും പക്വതയെത്തിയ താരങ്ങള്‍ എന്ന നിലയ്‌ക്കും പ്രൊഫഷണല്‍ എന്ന നിലയ്‌ക്കും യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുണ്ടെന്നും ടീം ഉന്നതര്‍ വ്യക്തമാക്കുന്നു.

ഇരുവരും വേര്‍ പിരിയാന്‍ തെരഞ്ഞെടുത്ത സമയം ഉചിതമല്ലെന്നും എന്നാല്‍ ബീജിംഗില്‍ സ്വര്‍ണ്ണം ലക്‍ഷ്യമാക്കി നീങ്ങുന്നത് നല്ല ആശയമാണെന്നും വിരമിച്ച നീന്തല്‍ ഇതിഹാസ താരം ഇയാന്‍ തോര്‍പ്പ് വ്യക്തമാക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഇരുവരുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഖേദം തോന്നാമെങ്കിലും ചുമതലയില്‍ അവര്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ഇയാന്‍ തോര്‍പ്പ് ആശ്വാസം കൊള്ളുന്നത്.

ബ്രേക്കാണെന്ന് പറയുമ്പോഴും ഒളിമ്പിക്‍സിനു ശേഷം ബന്ധം തുടരുമെന്ന് അര്‍ത്ഥമില്ല. അക്കാര്യം ചിന്തിച്ചിട്ടില്ലെന്ന് സുള്ളിവന്‍ കൂട്ടിച്ചേര്‍ക്കുന്നു. പകരം ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണ പ്രതീക്ഷകളായ ഇരുവരും തയ്യാറെടുപ്പ് ശക്തമാക്കി.