പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉയരം താണ്ടാന്‍ ബ്ലാങ്ക വരുന്നു  Search similar articles
PROPRD
വനിതാ ഹൈജമ്പില്‍ 2.7 മീറ്റര്‍ പിന്നിടുക അപൂര്‍വ്വമായേ സംഭവിച്ചിട്ടുള്ളൂ. ഒരു ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും ഒരു ഔട്ട് ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും രണ്ട് വനിതകള്‍ ഈ ഉയരം താണ്ടിയപ്പോള്‍ തന്നെ രണ്ടും ലോക റെക്കോഡായി. ഹൈജമ്പ് താരം ബ്ലാങ്ക വ്ലാസിക്കില്‍ ക്രൊയേഷ്യ പ്രതീക്ഷ നെയ്യാന്‍ തുടങ്ങിയത് ഈ ഉയരം പതിവാക്കിയതു മുതലാണ്.

ക്രൊയേഷ്യന്‍ ആഭ്യന്തര മീറ്റില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഈ റെക്കോഡ് കുറിച്ച താരത്തില്‍ ക്രൊയേഷ്യ സ്വപ്നം കാണുന്നത് ഒരു ഒളിമ്പിക് മെഡലാണ്. അത്‌ലറ്റിക്‍സിലെ ഗ്ലാമര്‍ താ‍രങ്ങളില്‍ പെടുന്ന ബ്ലാങ്ക പതിനാറാം വയസ്സിലും ഇരുപതാം വയസ്സിലും രണ്ട് ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നെങ്കിലും അത്ര മികവ് പുലര്‍ത്താനായില്ല.

എന്നാല്‍ ഇത്തവണ കഥ മാറ്റിയെഴുതാനാണ് ബ്ലാങ്കയുടെ വരവ്. സിഡ്നിയിലും എതന്‍സിലും ലഭിക്കാതെ പോയ മികവ് ബീജിംഗില്‍ കണ്ടെത്താന്‍ തുടര്‍ച്ചയായി കൈവരിക്കുന്ന തകര്‍പ്പന്‍ മികവിന്‍റെ പ്രകാശമുണ്ട് ബ്ലാങ്കയ്‌ക്ക് കൂട്ടിന്. ബെയ്ജിങ്ങില്‍ ബ്ലാങ്കയെത്തുന്നത് തുടര്‍ച്ചയായി 34 ജയങ്ങളെന്ന മികവോടെയാണ്.

ഇതേവരെ നടന്ന ബെര്‍ലിന്‍, ബിസ്ലെറ്റ്, റോം, പാരീസ് എന്നീ നാലു മീറ്റുകളില്‍ ബ്ലാങ്ക ഹൈജമ്പ് സ്വര്‍ണമണിഞ്ഞു. 2006ല്‍ ഗോഥന്‍ബര്‍ഗിലെ യൂറോപ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തായിരുന്നു എങ്കിലും 2007 താരത്തിന്‍റെ ഭാഗ്യ വര്‍ഷമായിരുന്നു. ആറ് ഗോള്‍ഡന്‍ ലീഗുകളില്‍ ഓസ്ലോയില്‍മാത്രമാണ് ബ്ലാങ്ക തോറ്റത്.

ലോക ചാമ്പ്യന്‍ഷിപ്പ് നടന്ന ജപ്പാനിലെ ഒസാക്കയും ലോക അത്‌ലറ്റിക് മീറ്റ് കണ്ട ജര്‍മനിയും താരത്തിന്‍റെ സ്വര്‍ണ്ണ നേട്ടം കണ്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന ലോക ഇന്‍ഡോര്‍ മീറ്റിലും ഹൈജമ്പ് സ്വര്‍ണ്ണത്തിന് അവകാശി ബ്ലാങ്ക തന്നെ ആയിരുന്നു. ഒസാക്കയില്‍ 2.07 മീറ്റര്‍ താണ്ടിയ ബ്ലാങ്കയുടെ പ്രകടനം മികച്ച മൂന്നാമത്തേതാണ്.

ബള്‍ഗേറിയന്‍ താരം സ്റ്റെഫ്ക കോസ്റ്റാഡിനോവ റോമിലെ 1987 ലോക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടെത്തിയ 2.09 മീറ്ററാണ് റെക്കോഡ്. ജര്‍മനിയില്‍ നടന്ന ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 2006ല്‍ സ്വീഡിഷ് വനിതാ താരം കായ്‌സ ബെര്‍ഗ്വിസ്റ്റ് ചാടിയ 2.08 മീറ്ററാണ് അതിനു പിന്നില്‍. കഴിഞ്ഞവര്‍ഷം 19 മീറ്റുകളില്‍ പതിനെട്ടിലും വിജയിച്ച ബ്ലാങ്കയ്‌ക്ക് ഒളിമ്പിക്‍സ് ഒരു കീറാമുട്ടിയൊന്നുമല്ല. ബ്ലാങ്കയുടെ ഉയരം താണ്ടാന്‍ തക്ക മിടുക്കുള്ള താരം ഇതുവരെ വന്നിട്ടില്ലെന്നത് തന്നെ കാരണം.
കൂടുതല്‍
ഒളിമ്പിക്‍സ്: വിവാദം നീളുന്നു
ഒളിമ്പിക്സ് കിവീസ് കുടുംബകാര്യമാക്കും
ബീജിംഗ്: വരൂ വീട്ടില്‍ താമസിക്കാം
ഒളിമ്പിക്‍സ് ‘ക്ലിക്ക്’ ഗെറ്റി ഇമേജിന്
പരിശീലന മത്സരം: ബ്രസീല്‍ ജയിച്ചു
ഒളിമ്പിക്‍സ്; ബീജിംഗിനു കാര്‍ വേണ്ട