പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തയ്‌വാന്‍ ഒളിമ്പിക്‍സ് ബഹിഷ്ക്കരണത്തിന്  Search similar articles
PROPRD
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ എറെ പഴി കേള്‍ക്കേണ്ടി വന്ന ചൈന മുഖം മിനുക്കാനുള്ള നടപടികള്‍ ഒളിമ്പിക്‍സിലൂടെ തുടങ്ങിയതേയുള്ളൂ അപ്പോഴേയ്‌ക്കും പുതിയ പാര ഉണ്ടാകുകയാണ്. ഒളിമ്പിക്‍സ് തുടങ്ങാന്‍ ദിവസങ്ങള്‍ അവശേഷിക്കെ തയ്‌വാനാണ് ചൈനയുടെ അടവുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഒളിമ്പിക്‍സില്‍ തയ്‌വാനു നല്‍കാനുള്ള ചൈനയുടെ ഭാഗം എന്ന അര്‍ത്ഥം വരുന്ന പേര് നല്‍കാനുള്ള നീക്കത്തെയാണ് തയ്‌വാന്‍ എതിര്‍ക്കുന്നത്. ദ്വീപിന്‍റെ പേര്‍ ഒളിമ്പിക്‍സില്‍ മാറ്റിയാല്‍ തങ്ങള്‍ ബീജിംഗ് ഒളിമ്പിക്‍സ് ബഹിഷ്ക്കരിക്കുമെന്ന് തയ്‌വാനിലെ നിയമസഭാംഗങ്ങള്‍ ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചൈനീസ് ഭാഷയില്‍ ചൈനയുടെ ഭാഗം എന്ന് അര്‍ത്ഥം വരുന്ന ‘സൊംഗുവോ തായ്‌പ്പേയി’ എന്നായിരുക്കും തയ്‌വാനു ചൈന നല്‍കുന്ന പേര്.

ഈ പേര് സ്വീകരിച്ചാല്‍ ചൈനയെ ഞങ്ങള്‍ അംഗീകരിക്കുന്നു എന്ന അര്‍ത്ഥമാണ് വരുന്നതെന്ന് തയ്‌വാന്‍ പ്രതിനിധികള്‍ പറയുന്നു. ബീജിംഗിലേക്ക് 140 അംഗങ്ങള്‍ വരുന്ന ടീമിനെ അയയ്‌ക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. അതിനു പുറമെ മുന്‍ വൈസ് പ്രസിഡന്‍ഡ് ലിയെന്‍ ചാന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും തയ്യാറായിരിക്കുകയാണ്.
കൂടുതല്‍
സന്തേവൂവിനെ കാന്‍സറിനു തടയാനാവില്ല
ഒളിമ്പിക്സില്‍ മതത്തിനു വിലക്കില്ല!
ഒളിമ്പിക് ടിക്കറ്റുകള്‍ വില്പനയ്‌ക്ക്
നീന്തല്‍കുളം പിടിക്കാന്‍ അമേരിക്ക
സ്വര്‍ണ്ണ മഴ പെയ്യിക്കാന്‍ ചൈന
മെര്‍ലിന്‍ ഓട്ടി ഇത്തവണ ഇല്ല