പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിങ്ങില്‍ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍  Search similar articles
PROPRO
ഒളിമ്പിക്സിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ ആകുന്നതിനിടയിലും ഒളിമ്പിക്സിന്‍റെ പേരില്‍ ചൈനയെ സംബന്ധിച്ച് മറ്റു വാര്‍ത്തകള്‍ പുറത്തു വരാതിരിക്കാനുള്ള ശ്രമം നടക്കുന്നതായി ആശങ്ക. ഒളിമ്പിക്സിന് മുന്നോടിയായി ‘വ്യാജ’ മാധ്യമ പ്രവര്‍ത്തനത്തിന് നേരെ ചൈനീസ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

ഒളിമ്പിക്സിന് മുന്നോടിയായി മാധ്യമ രംഗം ശുദ്ധികരിക്കുമെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ-അശ്ലീല പ്രസ്ദ്ധീകരണങ്ങള്‍ക്ക് എതിരായ ദേശീയ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള നാല് സംഭവങ്ങളില്‍ അടുത്തയിടെ നടപടി സ്വീകരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

വ്യാജ പ്രസ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഔദ്യോഗിക അംഗീകാരം ഇല്ലാതെയും പ്രവര്‍ത്തിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടിയെടുത്തതായാണ് ഔദ്യോഗിക വിശദീകരണം.

മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തെമ്പാടും നിന്ന് വന്‍ മാധ്യമ സംഘങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതാദ്യമായാകും ചൈനയില്‍ ഇത്രയും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങിന് അവസരം ലഭിക്കുന്നത്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒളിമ്പിക്സിന്‍റെ അവസരം പ്രയോജനപ്പെടുത്തി വിദേശ മാധ്യമങ്ങള്‍ കായികേതര റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് തടയാനും ചൈനീസ് സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് സൂചന.
കൂടുതല്‍
ബീജിങ്ങില്‍ പുതിയ സബ്‌ലൈനുകള്‍
ബീജിംഗ് പരിഭവങ്ങള്‍ തീര്‍ക്കും
ചരിത്രം തേടി മനോവ
കനല്‍ നല്‍കിയ വീര്യവുമായി ഇരട്ടകള്‍
ചേംബേഴ്‌സ് ഒളിമ്പിക്‍സില്‍ ഓടില്ല
ഒളിമ്പിക്‍സിനു കൊഴുപ്പ് വേണ്ട