പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിങ്ങില്‍ പുതിയ സബ്‌ലൈനുകള്‍  Search similar articles
PROPRO
ഒളിമ്പിക്സിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ഗതാഗത തിരക്കിന് പരിഹാരം കാണാനുള്ള സംഘാടകരുടെ ശ്രമങ്ങളുടെ ഭാഗമായി ബീജിങ്ങില്‍ മുന്നു പുതിയ റെയില്‍വേ സബ്‌ലൈനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ബീജിങ്ങിലെ ആകെ സബ്‌ലൈനുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും , അധികൃതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒളിമ്പിക് ടിക്കറ്റുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള ഒളിമ്പിക്ക് ബ്രാഞ്ച് ലൈന്‍, ബീജിങ്ങ് എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള എയര്‍പോര്‍ട്ട് ലൈന്‍, വര്‍ദ്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ചുള്ള ലൈന്‍ 10 എന്നീ പുതിയ സബ്‌ലൈനുകളാണ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെയുള്ള സര്‍വീസിനായുള്ള ട്രെയിനുകള്‍, ജീവനക്കാര്‍, സിഗനല്‍ സംവിധാനം തുടങ്ങിയവയെല്ലാം സജ്ജമായി കഴിഞ്ഞതായി ബീജിങ്ങ് സബ്‌വേ കമ്പനി അധികൃതര്‍ അറിയിച്ചു.

പുതിയ ലൈന്‍ 10ലൂടെ ശരാശരി 3.5 മിനിറ്റ് ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഏയര്‍പോര്‍ട്ട് ലൈനിലൂടെ യാത്രക്കാര്‍ക്ക് നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്താനും ലഗേജുകള്‍ ഇറക്കാനുമൊക്കെ സംവിധാനമുണ്ടാകും. ഒളിമ്പിക്സിന്‍റെ സമയത്ത് ഈ ലൈനില്‍ ദിനപ്രതി 30,000 യാത്രക്കാര്‍ വരെ എത്തിയേക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ഒളിമ്പിക് സബ്‌വേ ലൈന്‍ ആരംഭിച്ചിരിക്കുന്നത്.

ഏകദേശം 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ചാണ് പുതിയ റെയില്‍ ലൈനുകള്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ലൈനുകളുടെ സമയക്രമം അന്തിമായി തീരുമാനിച്ചിട്ടില്ല.
കൂടുതല്‍
ബീജിംഗ് പരിഭവങ്ങള്‍ തീര്‍ക്കും
ചരിത്രം തേടി മനോവ
കനല്‍ നല്‍കിയ വീര്യവുമായി ഇരട്ടകള്‍
ചേംബേഴ്‌സ് ഒളിമ്പിക്‍സില്‍ ഓടില്ല
ഒളിമ്പിക്‍സിനു കൊഴുപ്പ് വേണ്ട
ചോറ് അമേരിക്കയില്‍ കൂറ് റഷ്യയില്‍