പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിംഗ് പരിഭവങ്ങള്‍ തീര്‍ക്കും  Search similar articles
PTIPRO
ലോകത്തിലെ ഏറ്റവും മികച്ച കായിക മേളയ്‌ക്കായി ബീജിംഗ് ഗംഭീരമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ബില്യണ്‍ കണക്കില്‍ ഡോളറുകള്‍ ഒഴുക്കി ഒളിമ്പിക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ അവസാന മിനുക്കു പണിയിലാണ് ചൈന. ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കായികമേള എന്ന ഖ്യാതിയിലേക്ക് ചൈന കുതിക്കുന്നത്.

ബീജിംഗിലെ അന്തരീക്ഷ മലിനീകരണത്തെ ലോകം മുഴുവന്‍ ശക്തമായി പ്രതിക്ഷേധിക്കുമ്പോള്‍ ഇതിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മലിനീകരനമുള്ള നഗരം എന്ന അവസ്ഥയില്‍ നിന്നും ഒളിമ്പിക്‍സിനെ രക്ഷിക്കുന്നതിന് ബീജിംഗ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. കായിക മേള തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ പൊടിപടലങ്ങളെ നിയന്ത്രിക്കാമെന്ന പ്രതീക്ഷയിലാണ് ബീജിംഗ്.

ഇതിനായി വാഹനങ്ങളെ നിയന്ത്രിക്കുക, അന്തരീക്ഷ മലിനീകരണത്തിലേക്ക് കൊണ്ടു പോകുന്ന ഫാക്ടറികള്‍ അടച്ചു പൂട്ടുക, നിര്‍മ്മാണ ജോലികള്‍ക്ക് മിതത്വം വരുത്തുക എന്നീ നടപടികളിലേക്ക് ചൈന നീങ്ങിക്കഴിഞ്ഞു.ഇതിന്‍റെ ഭാഗമായി നഗരത്തിലെ പകുതിയില്‍ അധികം വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി. 3.3 ദശലക്ഷം വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. തലസ്ഥാന നഗരത്തിലെ പല ഫാക്ടറികളും ഒളിമ്പിക്‍സ് കഴിയുന്നതു വരെ അടച്ചിടാനും നിര്‍ദേശിച്ചു.

ഒരു മണിക്കൂറിനു മുകളില്‍ സമയം ചെലവഴിക്കുന്ന ഒളിമ്പിക് മത്സരങ്ങള്‍ വേണ്ടി വന്നാല്‍ മാറ്റി വയ്‌ക്കുമെന്ന ഒളിമ്പിക് കമ്മറ്റി തലവന്‍റെ ഭീഷണി വന്നതോടെയാണ് ബീജിംഗ് കടുപ്പമേറിയ നടപടികളിലേക്ക് നീങ്ങിയത്. പുറമെ മാരത്തോണ്‍ പോലെയുള്ള മത്സരങ്ങള്‍ കായിക താരങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് വിദഗ്ദര്‍ ചൈനയ്‌ക്ക് മുന്നറിയിപ്പും നല്‍കി.

ഒളിമ്പിക്‍സിനായി ഗംഭീര തയ്യാറെടുപ്പ് നടത്തുന്ന ചൈന പല കാര്യങ്ങള്‍ക്കും പണം ഒഴുക്കുകയാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് രണ്ടാഴ്ചത്തേക്കുള്ള കായിക മേളയ്‌ക്കായി 42 ബില്യണ്‍ ഡോളര്‍ ചൈന മുടക്കി കഴിഞ്ഞു. ചരിത്രത്തിലേ ഏറ്റവും ചെലവേറിയ ഒളിമ്പിക് തയ്യാറെടുപ്പും ഇതു തന്നെയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ നീണ്ട കാലത്തേക്ക് ഉപയുക്തമാക്കുന്ന വിധത്തിലാണ് ചൈനയുടെ തയ്യാറെടുപ്പ്.

ചൈനയുടെ വമ്പന്‍ ഒളിമ്പിക് തയ്യാറെടുപ്പുകളില്‍ വിമാനത്താവള ടെര്‍മിനലിനായി 3 ബില്യണ്‍ ഡോളറും ദേശീയ സ്റ്റേഡിയമായ കിളിക്കൂടിനായി 500 ദശലക്ഷം ഡോളറും ചെലവാക്കി.കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സ് ബഡ്ജറ്റ് 15 ബില്യണ്‍ ഡോളറിന്‍റെതായിരുന്നു. ഇത് ഗ്രീസിനെ കടത്തിലേക്ക് തള്ളി വിട്ടിരുന്നു.
കൂടുതല്‍
ചരിത്രം തേടി മനോവ
കനല്‍ നല്‍കിയ വീര്യവുമായി ഇരട്ടകള്‍
ചേംബേഴ്‌സ് ഒളിമ്പിക്‍സില്‍ ഓടില്ല
ഒളിമ്പിക്‍സിനു കൊഴുപ്പ് വേണ്ട
ചോറ് അമേരിക്കയില്‍ കൂറ് റഷ്യയില്‍
അമേരിക്കയെ വെല്ലുവിളിക്കാന്‍ ഓസീസ്