പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമേരിക്കയെ വെല്ലുവിളിക്കാന്‍ ഓസീസ്  Search similar articles
വനിതാ ബാസ്കറ്റ്ബോളില്‍ അമേരിക്കയെ വെല്ലാന്‍ ആരും തന്നെയില്ല എന്നത് സത്യം. ഒളിമ്പിക്‍സില്‍ ബാസ്ക്കറ്റ് ബോള്‍ ഉള്‍പ്പെട്ട 1976 മുതല്‍ ഏഴു തവണ നടന്ന ബാസ്ക്കറ്റ് ബോളില്‍ അഞ്ചിലും സ്വര്‍ണ്ണനേട്ടം അമേരിക്കന്‍ ടീമിന് ഒപ്പം ആയിരുന്നു. ബീജിംഗില്‍ ആറാം കിരീടം തേടുന്ന അമേരിക്കയുടെ പ്രതാപത്തിനു മോശമല്ലാത്ത വെല്ലുവിളികള്‍ നേരിടും.

ലോക ചാമ്പ്യന്‍‌മാരായ ഓസ്ട്രേലിയയും മുന്‍ അമേരിക്കന്‍ താരങ്ങള്‍ അടങ്ങിയ റഷ്യയുമാണ് ഇത്തവണ യാങ്കി വനിതള്‍ക്ക് സ്വര്‍ണ്ണം ബാസ്ക്കറ്റിലാക്കുന്നതില്‍ ഭീഷണി. 2006 ലോക ബാസ്ക്കറ്റില്‍ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സില്‍ പരാജയപ്പെട്ടതിന്‍റെ കണക്കുകള്‍ അമേരിക്കയോട് ഓസീസിനു തീര്‍ക്കേണ്ടതുണ്ട്.

അമേരിക്കയുടെ എതിരാളികളും കരുത്തരാണ്. കഴിഞ്ഞ രണ്ട് തവണയും അമേരിക്കയ്‌ക്ക് മുന്നില്‍ കലാശക്കളിയില്‍ പരാജയപ്പെട്ട ഓസ്ട്രേലിയ ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെന്നത് അടങ്ങാത്ത ദാഹമായിരിക്കുന്നു. ലോകകപ്പില്‍ വിജയിച്ചതോടെ ടീം പുതിയ ഒരു ആവേശത്തിലായെന്നാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ യാന്‍ സ്റ്റിര്‍ലിംഗ് വ്യക്തമാക്കുന്നത്

കരുത്തരായ അമേരിക്കന്‍ വനിതാ ടീമിനെ നയിക്കുന്നത് സൂപ്പര്‍ താരമായ 36 കാരി ലിസാ ലെസ്ലിയാണ്. തുടര്‍ച്ചയായി നാലാം ഒളിമ്പിക്‍സ് കിരീടമോഹവുമായിട്ടാണ് ലെസ്ലി എത്തുന്നത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും അമേരിക്കന്‍ വനിതകളെ കിരീടത്തിലേക്ക് നയിച്ച താരമാണ് ലെസ്ലി. എന്നാല്‍ 2006 ലെ ലോക ചാമ്പ്യന്‍ഷിപ്പ് താരത്തിനു നഷ്ടമായിരുന്നു. ഒരിക്കല്‍ കൂടി സ്വന്തം ടീമിനെ കിരീടത്തിലേക്ക് ഉയര്‍ത്താമെന്നതാണ് ലെസ്ലിയുടെ പ്രതീക്ഷ.

യു എസ് എസ് എസ് ആര്‍ എന്ന പേരില്‍ രണ്ട് ഒളിമ്പിക്‍സ് വിജയം നേടിയെങ്കിലും റഷ്യയായതിനു ശേഷം ഒളിമ്പിക്സ് സ്വര്‍ണ്ണമെന്നത് റഷ്യയ്‌ക്കും കിട്ടാക്കനിയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് തവണ ചാമ്പ്യന്‍‌മാരായിരുന്ന അമേരിക്ക 2006 ലോക ചാമ്പ്യന്‍ഷിപ്പില്‍ അവസാനമായി പരാജയപ്പെടുത്തിയത് റഷ്യയെ ആയിരുന്നു.

മുന്‍പ് അമേരിക്കന്‍ പൌരത്വം ഉണ്ടായിരുന്ന റഷ്യന്‍ വംശജ മുന്‍ സി എസ് കെ എ മോസ്ക്കോ താരം ബെക്കി ഹാമണാണ് റഷ്യന്‍ സ്വപ്നങ്ങളെ തരളിതമാക്കുന്നത്. റഷ്യന്‍ ലീഗ് കളിക്കുന്നതിനായി പോയതിനെ തുടര്‍ന്ന് അമേരിക്കന്‍ ഒളിമ്പിക്‍സ് ടീമില്‍ പെടാതെ പോയ താരത്തെ മുന്‍ നിര്‍ത്തി റഷ്യ സ്വപ്നം നെയ്യുന്നു. 1976 ലും 80 ലും യു എസ് എസ് എസ് ആര്‍ ആയി നിന്ന് സ്വര്‍ണ്ണമണിഞ്ഞതിന്‍റെ സ്മരണകളും റഷ്യയ്‌ക്ക് കൂട്ടിനുണ്ട്.
കൂടുതല്‍
ടെന്നീസില്‍ ഗ്ലാമര്‍ പോരാട്ടങ്ങള്‍
സിയാംഗിന് ആത്‌മവിശ്വാസം
ബീജിംഗിന് ഒളിമ്പിക്സ് വസന്തം
ഒളിമ്പിക്‍സിലും ചീയര്‍ലീഡേഴ്‌സ്
ചൈനയുടെ ജ്വലിക്കും താരങ്ങള്‍
ജനക്കൂട്ടവുമായി ജര്‍മ്മനി