പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി  Search similar articles
PROPRO
ബീജിംഗില്‍ ഒളിമ്പിക്‍സിനു ശക്തമായ ഭീഷണിയുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളോ തിബറ്റന്‍ അനുകൂലികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളോ ഒന്നുമല്ല. കിളിക്കൂട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇടിവെട്ടി പെയ്യുന്ന മഴയാണ് ബീജിംഗിനു ശക്തമായ ഭീഷണി. ഈ സ്റ്റേഡിയം നിലനില്‍ക്കുന്ന ഹൈദിയന്‍ ജില്ലയിലെ നിരീക്ഷണം വച്ച് ഉദ്ഘാടന ചടങ്ങില്‍ മഴപെയ്യാനുള്ള സാധ്യത 41 ശതമാനാമാണെന്ന് ചൈനയുടെ കാലാവസ്ഥാ വിദഗ്ദര്‍ കണക്കാക്കുന്നു.

നഗരഭാഗത്ത് 1975 മുതല്‍ 2007 വരെയുള്ള കാലങ്ങളിലെ നിരീക്ഷണ പ്രകാരം 47-50 ശതമാനം വരെ ആഗസ്റ്റ് 8 ന് മഴയുണ്ടാകാമെന്നാ‍ണ് കണക്കാന്നുന്നത്. 17 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മഴ ഒരു പ്രധാന പങ്കാളിത്തം വഹിക്കുമെന്നാണ് വിലയിരുത്തല്‍. ഉദ്ഘാടന ദിവസം തെളിഞ്ഞു നിന്നാല്‍ പോലും മഴപെയ്യുമെന്നാണ് കണ്ടെത്തല്‍.

ശക്തമായ ഇടി, കനത്ത മഴ, കടുത്ത ചൂട്, മൂടിയ ആകാശം, ചിലപ്പോള്‍ ആലിപ്പഴവര്‍ഷം പോലും ഉണ്ടായേക്കാമെന്ന് ഒളിമ്പിക് കാലാവസ്ഥാ സേവന വിഭാഗം തലവന്‍ ചെന്‍ വ്യക്തമാക്കുന്നു. എന്നാല്‍ കായികമേളയെ ഉഴപ്പാന്‍ എത്തുന്ന മഴയെ തടയാന്‍ കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തുകയാണ് ബീജിംഗ്. ഇക്കാര്യത്തില്‍ ആഗസ്റ്റ് 8 മുതല്‍ 24 വരെ നടക്കുന്ന ഗെയിം‌സ് ജൂലായ് 25 മുതല്‍ ആഗസ്റ്റ് 10 വരെയാക്കാമോ എന്ന് വരെ ബീജിംഗ് ആലോചിക്കുകയാണ്.

നിലവിലെ സാഹചര്യതെളിവുകള്‍ വച്ച് ഈ വര്‍ഷം ചൈനയില്‍ ഏറ്റവും മോശമായ കാലാവസ്ഥയാണ് വിദഗ്ദരുടെ പ്രവചനം. ഫെബ്രുവരിയില്‍ ഉണ്ടായ ശക്തമായ ഹിമപാതത്തിനു പിന്നാലെ ഉണ്ടായ കനത്ത മഴ ചൈനയില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെ ജൂണില്‍ എത്തിയ വേനല്‍ 15 വര്‍ഷത്തിനിടെ ഏറ്റവും കടുത്ത വരള്‍ച്ചയായിരുന്നു ചൈനയ്‌ക്ക് നല്‍കിയത്.

കാലാവസ്ഥാ പ്രവചന പ്രകാരം ഗെയിംസിനിടയില്‍ പെയ്യുന്ന മഴ ശക്തമായിരിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ഓഗസ്റ്റിലെ മഴയെ പേടിച്ച് മുന്‍ ഒളിമ്പിക്‍സ് ആതിഥേയ രാജ്യങ്ങളായ യു എസ്, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ദരുടെയും സാങ്കേതിക വിദ്യകളുടെയും സഹായം തേടിയിരിക്കുകയാണ് ചൈന.

കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്ന സാറ്റ്ലൈറ്റ് ഫെംഗ്യൂന്‍-3 എ അടുത്ത കാലത്ത് ചൈന വിക്ഷേപിച്ചിരുന്നു. ഇതിനൊപ്പം കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാക്കുന്ന എഫ് വൈ-1ഡി, എഫ് വൈ 2ഡി സാറ്റലൈറ്റുകളും വിക്ഷേപിച്ചിരുന്നു. കാലാവസ്ഥയെ കൃത്രിമമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും ചൈന ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മഴ പെയ്യുന്നതിനു മുമ്പ് കാര്‍മേഘത്തെ നിയന്ത്രിക്കാന്‍ സില്‍‌വര്‍ അയോഡിനും ഡ്രൈ ഐസും വിതറുന്ന പ്ലെയിനുകളും റോക്കറ്റുകളും തയ്യാറാക്കിയിരിക്കുകയാണ് ചൈന. എന്നിരുന്നാലും ഈ സാങ്കേതിക വിദ്യകളൊക്കെ ചെറിയ മഴയ്‌ക്ക് നേരേ മാത്രമേ വിനിയോഗിക്കാനാകൂ എന്നതാണ്. വിശാലമായി കാര്‍മേഘം പെയ്യുന്നതില്‍ ഈ സംവിധാനങ്ങള്‍ക്കൊന്നും കാര്യമായ റോള്‍ ഇല്ലാതെ വരുമെന്നതാണ് പ്രശ്നം.
കൂടുതല്‍
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി
എത്യോപ്യയുടെ സഹോദരക്കൂട്ടം
ദൂരത്തെ പ്രണയിക്കുന്ന എത്യോപ്യ
കരുത്തരുടെ മത്സരം 100 മീറ്ററില്‍
പ്രായം ഒലിച്ചുപോയി, ജലറാണി കുതിച്ചുകയറി