ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിന്പിക്സില്‍ വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല.
എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹെരയുടെ സ്മരണാര്‍ത്ഥം നടത്തപ്പെട്ട "ഹെരാ ഗെയിംസില്‍' സ്ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ്-ഹെരാ എന്നിവരുടെ പുത്രനായ ഹെരാക്കിള്‍സാണ് ഒളിന്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസം ഉണ്ട്.
നിശ്ഛിതമായ സമയക്രമവും മറ്റും കാലക്രമേണ രൂപം കൊണ്ടു. ഒളിന്പിക്സ് അടയാളവും ഉപയോഗിക്കാന്‍ തുടങ്ങി. 12 നൂറ്റാണ്ടുകള്‍ ഇത് തുടര്‍ന്നു. 393 എ.ഡിയില്‍ അവിടെത്ത ഭരണാധികാരിയായ തിയോഡോസിസ് "വിഗ്രഹ ആരാധന'യുമായി ബന്ധപ്പെട്ട ഒളിന്പിക്സ് നിരോധിച്ചു.
ഒളിന്പിക് കളികള്‍ അത്‌ലറ്റിക്സിനും ആത്മീയ കാര്യങ്ങള്‍ക്കും അമിതമായ ശ്രദ്ധ പൊതുജനങ്ങളില്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അത്.
|