1920 ബെല്‍ജിയത്തിലെ ആന്‍റ് വെര്‍പ്പില്‍ ആദ്യമായി ഒളിന്പിക് പതാക വേദിയില്‍ പാറിച്ചു. ആദ്യമായി ഒളിന്പിക് സത്യപ്രതിജ്ഞയും തുടങ്ങി.
1924 ഫ്രാന്‍സിലെ പാരീസില്‍. വേഗത, ഉയര്‍ച്ച, ശക്തി എന്നിവ ഒളിന്പിക്സിലെ ഔദ്യോഗിക മുദ്രാവാകമായി. ആദ്യമായി നേരിട്ടുള്ള റേഡിയോ സംപ്രേഷണം കായികമേളയില്‍ ഉപയോഗപ്പെടുത്തി.
1928 ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ ഒളിന്പിക്സ് കായികമേള നടന്നു. ആദ്യമായി കായികമേളതീരുന്നതുവരെ ഒളിന്പിക് ദീപശിഖ അണയാതെ സൂക്ഷിച്ചു. കായികതാരങ്ങളുടെ പരേഡ് ആദ്യമായി ഗ്രീസ് നയിച്ചു.
1932 അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ ആദ്യമായി ഒളിന്പിക് ചിഹ്നം അവതരിപ്പിച്ചു.
1936 ജര്‍മ്മനിയിലെ ബര്‍ലിനില്‍ ആദ്യമായി ഒളിന്പിക് ദീപം ഒളിന്പിയയില്‍ വച്ച് സൂര്യരശ്മി ഉപയോഗിച്ചു കത്തിച്ചു. ഒളിന്പിക് ദീപം റിലേ തുടങ്ങി. ആദ്യമായി ഒളിന്പിക്സ് കായികമേളയുടെ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി.
|