1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

ഒളിന്പിക്സിന്‍റെ നാള്‍ വഴികള്‍

ഒളിന്പിക്സിന്‍റെ നാള്‍ വഴികള്‍
 720 ബി.സി. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് എന്ന ഓട്ടക്കാരനാണ് ആദ്യത്തെ ഒളിന്പിക് അത്ലറ്റ്. ഓട്ടത്തിനിടയില്‍
776 ബി.സി ഗ്രീസിലെ ഒളിന്പിയയില്‍ ആദ്യത്തെ ഒളിന്പിക് കായികമേള തുടങ്ങി.

720 ബി.സി. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് എന്ന ഓട്ടക്കാരനാണ് ആദ്യത്തെ ഒളിന്പിക് അത്ലറ്റ്. ഓട്ടത്തിനിടയില്‍ "ഷോര്‍ട്സ്' ഊരിപ്പോയതുകൊണ്ട് നഗ്നനായാണ് അദ്ദേഹം ഓടിയെത്തിയത്.

493 ബി.സി. - 429 ബി.സി. പെരിക്ളിസ്സിന്‍റെ ജീവിതകാലം

447 ബി.സി. - 432 ബി.സി പെരിക്ളിസ്സിന്‍റെ ഭരണകാലത്ത് ഇക്ടിനോസ്, കാലിക്രേറ്റ്സ് എന്നീ തച്ചുശാസ്ത്ര വിദഗ്ദ്ധര്‍ പാര്‍ഥിനോണ്‍ നിര്‍മ്മിച്ചു.

469 ബി.സി ടൊ 399 ബി.സി മഹാനായ സോക്രട്ടീസിന്‍റെ ജീവിതകാലം

393 എ.ഡി. വിഗ്രഹാരാധനയ്ക്കുവേണ്ടിയുള്ളവയാണ് കളികള്‍ എന്നാരോപിച്ച് തിയോഡൊസിയൂസ് ചക്രവര്‍ത്തി കളികള്‍ നിരോധിച്ചു.


1766 - 1870 ജര്‍മ്മന്‍ പര്യവേഷകനായ ഏണസ്റ്റ് കര്‍ട്ടിയസ് പുരാതന ഒളിന്പ്യനഗരം കണ്ടുപിടിച്ചു.

1833 പുരാതന ഒളിന്പിക് കായികമേളയുടെ മഹത്വവും അതിന്‍റെ പുനരാവിഷ്കരണത്തെയും കുറിച്ച് ഗ്രീക്ക് കവിയായ അലക്സാണ്ട്രോ സൗട്സോസിന്‍റെ കവിത ഗ്രീക്ക് വര്‍ത്തമാനപത്രമായ ഹീലിയോസ് പ്രസിദ്ധീകരിച്ചു.

1859, 1879, 1875, 1889 സാപ്പിയന്‍ ഒളിന്പിക്സിലെ കാര്‍ഷിക കായിക മത്സങ്ങള്‍ ആധുനിക ഒളിന്പിക്സിന് പ്രചോദനമേകി.

1892 പാരീസില്‍ ചേര്‍ന്ന അന്താരാഷ്ട്ര അത്ലറ്റിക് കോണ്‍ഗ്രസ്സില്‍ ആധുനിക ഒളിന്പിക് കായികമേളയുടെ പിതവായ ബാരന്‍ പിയറി ഡി ക്യൂബെര്‍ട്ടിന്‍ ഒളിന്പിക് കായികമേളയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പ്രസ്താവിച്ചു.

1894 പാരീസില്‍ നടന്ന അന്താരാഷ്ട്ര അത്ലറ്റിക് കോണ്‍ഗ്രസില്‍ ഒളിന്പിക് കായികമേള ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യത്തെ അന്താരാഷ്ട്ര ഒളിന്പിക് കമ്മറ്റി നിലവില്‍ വന്നു. ഏഥന്‍സ് നഗരം ആദ്യത്തെ ആധുനിക ഒളിന്പിക് മേളയ്ക്ക് ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്‍റായ ഡിമിട്രിയോസ് വികേലാസ് നിര്‍ദ്ദേശിച്ചു.

1896 ഗ്രീസിലെ ഏഥന്‍സില്‍ ആദ്യത്തെ ആധുനിക ഒളിന്പിക്സ് കായികമേള നടന്നു. ആദ്യമായി ഒളിന്പിക് ഗീതം ആലപിക്കപ്പെട്ടു.

1900 ഫ്രാന്‍സിലെ പാരീസില്‍ ഒളിന്പിക് കായികമേള നടന്നു. ഒളിന്പിക് മത്സരങ്ങളില്‍ ആദ്യമായി വനിതാ കായികതാരങ്ങളെ പങ്കെടുക്കാന്‍ അനുവദിച്ചു.

1904 യു.എസ്.എ യിലെ സെയിന്‍റ് ലൂയിയില്‍ ഒളിന്പിക് മേള നടന്നു.

1906 ഒളിന്പിക് കായികമേളയുടെ പുനരുദ്ധാരണത്തിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി ഗ്രീസിലെ ഏഥന്‍സില്‍ ഇടക്കാല ഒളിന്പിക്സ് നടന്നു.

1908 ഇംഗ്ളണ്ടിലെ ലണ്ടനില്‍ ഒളിന്പിക്സ് മേള നടന്നു. ആദ്യ ശൈത്യകാല കളികള്‍ ഇതില്‍ ഉള്‍പ്പെടുത്തി.

1911 ഒളിന്പിക്സ് കായികമേളയിലെ കളികളെ ശൈത്യകാല കളികളെന്നും ഉഷ്ണകാല കളികളെന്നും വേര്‍തിരിച്ചു.

1912 സ്വീഡനിലെ സ്റ്റോക് ഹോമില്‍. ഫോട്ടോ ഫിനിഷ് ടെക്നോളജി ആദ്യമായി ഇതില്‍ ഉപയോഗപ്പെടുത്തി.

1916 ഒന്നാം ലോകമഹായുദ്ധം കാരണം ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടക്കേണ്ടിയിരുന്ന ഒളിന്പിക് കായികമേള റദ്ദുചെയ്തു.


1920 ബെല്‍ജിയത്തിലെ ആന്‍റ് വെര്‍പ്പില്‍ ആദ്യമായി ഒളിന്പിക് പതാക വേദിയില്‍ പാറിച്ചു. ആദ്യമായി ഒളിന്പിക് സത്യപ്രതിജ്ഞയും തുടങ്ങി.

1924 ഫ്രാന്‍സിലെ പാരീസില്‍.
വേഗത, ഉയര്‍ച്ച, ശക്തി എന്നിവ ഒളിന്പിക്സിലെ ഔദ്യോഗിക മുദ്രാവാകമായി. ആദ്യമായി നേരിട്ടുള്ള റേഡിയോ സംപ്രേഷണം കായികമേളയില്‍ ഉപയോഗപ്പെടുത്തി.

1928 ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ ഒളിന്പിക്സ് കായികമേള നടന്നു.
ആദ്യമായി കായികമേളതീരുന്നതുവരെ ഒളിന്പിക് ദീപശിഖ അണയാതെ സൂക്ഷിച്ചു. കായികതാരങ്ങളുടെ പരേഡ് ആദ്യമായി ഗ്രീസ് നയിച്ചു.

1932 അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍
ആദ്യമായി ഒളിന്പിക് ചിഹ്നം അവതരിപ്പിച്ചു.

1936 ജര്‍മ്മനിയിലെ ബര്‍ലിനില്‍
ആദ്യമായി ഒളിന്പിക് ദീപം ഒളിന്പിയയില്‍ വച്ച് സൂര്യരശ്മി ഉപയോഗിച്ചു കത്തിച്ചു. ഒളിന്പിക് ദീപം റിലേ തുടങ്ങി. ആദ്യമായി ഒളിന്പിക്സ് കായികമേളയുടെ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി.


1940 രണ്ടാം ലോകമഹായുദ്ധം കാരണം ജപ്പാനില്‍ നടക്കേണ്ടിയിരുന്ന ഒളിന്പിക് കായികമേള റദ്ദു ചെയ്തു.

1944 രണ്ടാം ലോകമഹായുദ്ധം കാരണം ബ്രിട്ടനിലെ ലണ്ടനില്‍ നടക്കേണ്ടിയിരുന്ന ഒളിന്പിക് കായികമേള റദ്ദു ചെയ്തു.

1948 ഇംഗ്ളണ്ടിലെ ലണ്ടനില്‍

1956 ഓസ്ട്രേലിയയിലെ മെല്‍ബോണില്‍

1958 ഒളിന്പിക് ഗീതം ഒളിന്പിക് മേളയുടെ അടയാളമായി അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി അംഗീകരിച്ചു.

1960 ഇറ്റലിയിലെ റോമില്‍ ആദ്യമായി ഒളിന്പിക് കായികമേളയുടെ നേരിട്ടുള്ള ടെലിവിഷന്‍ സംപ്രേഷണം നടന്നു. ആദ്യമായി ഒളിന്പിക് കായികമേളയുടെ ടെലിവിഷന്‍ സംപ്രേഷണം ലോകമൊട്ടുക്ക് നടത്തി.

1964 ജപ്പാനിലെ ടോക്യോയില്‍

1968 മെക്ഷിക്കോയിലെ മെക്സിക്കോ സിറ്റിയില്‍ ഒളിന്പിക് കായികമേള നടന്നു.
നോര്‍മാ എന്‍റിക്വെറ്റ ബേസിലിയോ ഒളിന്പിക് ദീപശിഖ തെളിച്ച ആദ്യവനിതയായി.
ചുവന്ന അമേരിക്കന്‍ കടുവ (ജാഗ്വാര്‍) ഔദ്യോഗികമായി ഒളിന്പിക് കായികമേളയുടെ ആദ്യ ഭാഗ്യമൃഗമായി.


1972 ജര്‍മ്മനിയിലെ മ്യൂണിക്കില്‍

1976 കാനഡയിലെ മോണ്‍ട്രിയലില്‍ ഒളിന്പിക് കായികമേള നടന്നു.

ആദ്യമായി ഒളിന്പിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം വളരെയേറെ ഉപയോഗപ്പെടുത്തി. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍ ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുന്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിന്പിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്നും കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്.

1980 റഷ്യയിലെ മോസ് കോയില്‍
1984 അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍
1988 കൊറിയയിലെ സിയോളില്‍
1992 സ്പെയിനിലെ ബാഴ്സലോണയില്‍
1996 അമേരിക്കയിലെ അറ്റ്ലാന്‍റയില്‍
2000 ഓസ്ട്രേലിയയിലെ സിഡ്നിയില്‍
2004 ഗ്രീസിലെ ഏതന്‍സില്‍