1896 ഏപ്രിലിലെ ആദ്യവാരത്തിലായിരുന്നു ആധുനിക ഒളിന്പിക്സിന് കായികലോകം സാക്ഷ്യം വഹിച്ചത്. കായിക മാമാങ്കത്തിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ അന്ന് വലിയ പ്രചാരം ലഭിച്ചിരുന്നില്ല. അതിനാല്‍ രാജ്യാന്തര പരിഗണനകള്‍ ഒളിന്പിക്സ് പങ്കെടുക്കലിനുള്ള മാനദണ്ഡമായില്ല.
കായികതാരങ്ങള്‍ സ്വന്തം ചെലവിലാണ് ഏഥന്‍സിലെത്തിയത്. ഗ്രീസില്‍ ടൂറിസ്റ്റുകളായെത്തിയ വിദേശികളും കായികതാരങ്ങളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചരിത്രവും ആദ്യ ഒളിന്പിക്സിനുണ്ട്.
വനിതാ താരങ്ങള്‍ ഈ ഒളിന്പിക്സിനെത്തിരിയുന്നു. പത്ത് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. 13 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഏഥന്‍സ് ഒളിന്പിക്സില്‍ മാറ്റുരച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. അന്നത്തേതില്‍ നിന്നും സാങ്കേതിക മാര്‍ഗങ്ങള്‍ ആധുനിക ഒളിന്പിക്സിനെ ഏറെ വളര്‍ത്തി.
1896ന് ശേഷം ഒളിന്പിക്സ് നടക്കാതിരുന്നത് മൂന്ന് തവണ മാത്രമാണ്. 1916ലെ ബെര്‍ലിന്‍ ഒളിന്പിക്സിന് ഒന്നാം ലോകമഹായുദ്ധം വിനയായി. 1940ലെ ജപ്പാന്‍ ഒളിന്പിക്സും 1944ലെ ലണ്ടന്‍ ഒളിന്പിക്സും വേണ്ടെന്ന് വച്ചത് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഫലമായിരുന്നു. പിന്നീട് 1980 ലാണ് ഒളിന്പിക്സ് മത്സരങ്ങള്‍ക്ക് ഭീഷണിയുണ്ടായത്.
റഷ്യയില്‍ നടന്ന ആ ഒളിന്പിക്സില്‍ അമേരിക്കയടക്കം 61രാജ്യങ്ങള്‍ പങ്കെടുത്തില്ല. ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി, സ്വീഡന്‍ തുടങ്ങിയ വന്പന്‍ രാജ്യങ്ങളും റഷ്യന്‍ ഒളിന്പിക്സ് ബഹിഷ്ക്കരിച്ചു. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ കടന്നുകയറ്റം ആരോപിച്ചായിരുന്നു അത്. 81 രാജ്യങ്ങള്‍ പങ്കെടുത്ത ആ ഒളിന്പിക്സില്‍ അയ്യായിരത്തോളം അത്ലറ്റുകള്‍ പങ്കെടുത്തു.
ഒളിന്പിക്സ് ചരിത്രത്തില്‍ ഒരു അനൗദ്യോഗിക മേളയും നടന്നു. 1906 ല്‍ ഏഥന്‍സായിരുന്നു അനൗദ്യേഗിക ഒളിന്പിക്സിന് വേദിയായത്. ഒളിന്പിക്സിന്‍റെ പത്താം വാര്‍ഷികം പ്രമാണിച്ചായിരുന്നു അത്.
|