ഏറ്റവും അധികം കേരളീയര്‍ പങ്കെടുത്ത ഒളിംന്പിക്സുകള്‍ 1960, 1984, 1988, 1996 എന്നീ വര്‍ഷങ്ങളിലേതാണ്. മൂന്ന് മലയാളികളാണ് ഈ ഒളിന്പിക്സുകളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. 1960 ലെ ഒളിന്പിക്സില്‍ പങ്കെടുത്ത മലയാളികളെല്ലാം ഫുട്ബോള്‍ ടീമിലെ അംഗങ്ങളായിരുന്നു. .
1956 ല്‍ ഇന്ത്യയ്ക്ക് ഫുട്ബോളില്‍ നാലാം സ്ഥാനം നേടാനായി. ആ ടീമില്‍ രണ്ടു മലയാളികളുണ്ടായിരുന്നു-കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഹ്‌മാനും എസ്.എസ്. നാരായണനും.
ടീമിന്‍റെ പ്ളേമേക്കറായിരുന്നു റഹ്‌മാന്‍, നാരായണന്‍ ഗോളിയും. ഇപ്പോഴത്തെ നിയമമനുസരിച്ച് സെമിയിലെത്തിയാല്‍ വെങ്കലം ഉറപ്പാണ്. 1956 ല്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ സെമിയില്‍ തോറ്റ ടീമുകള്‍ ഏറ്റുമുട്ടി. അതിനാലാണ് റഹ്മാനും നാരായണനും മെഡല്‍ നേടാനാകാത്തത്.
ഒളിംന്പിക്സുമായുള്ള കേരളത്തിന്‍റെ ബന്ധം തുടങ്ങുന്നത് 1924 ലാണ്. പാരീസില്‍ അന്നു നടന്ന ഒളിംന്പിക്സില്‍ ഒരു മലയാളി ആദ്യമായി കായികമികവു തെളിയിക്കാനെത്തി. സി.കെ.ലക്ഷ്മണന്‍ എന്ന കണ്ണൂര്‍ക്കാരന്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാനാണ് പാരീസിലെത്തിയത്. അദ്ദേഹത്തിന് ഹീറ്റ്സില്‍ പോലും മികവു തെളിയിക്കാനായില്ല.
ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന ലക്ഷ്മണനൊപ്പം പാരീസിലെത്തിയ ഇന്ത്യന്‍ ടീമില്‍ എട്ട് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
|