ദീപങ്ങളുടെ ആഘോഷത്തിന് മധുരം നിറയ്ക്കാന്‍ ഇതാ ഒരു ഉത്തരേന്ത്യന്‍ വിഭവം..സന്ദേഷ്..ചേര്‍ക്കേണ്ട ഇനങ്ങള്വെള്ളം ചേര്‍ക്കാത്ത പാല്‍ 8 കപ്പ്ചെറുനാരങ്ങാനീര് കാല്‍ കപ്പ്സ്പ്രേ ഡ്രൈഡ് പാല്‍പ്പൊടി 1 കപ്പ്പഞ്ചസാര 1/2 കപ്പ്റോസ് എസന്‍സ് ഒരു തുള്ളിപാകം ചെയ്യേണ്ട വിധംപാല് വെട്ടിത്തിളയ്ക്കുമ്പോള്‍ ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല്‍ പിരിയുമ്പോള്‍ കണ്ണകലമുള്ള ഒരു തോര്‍ത്തില്‍ കെട്ടിത്തൂക്കി ഇടുക. വെള്ളം മുഴുവന്‍ പോകുമ്പോള്‍ പിശിട് മാത്രം എടുത്ത് അരയ്ക്കുക. ഇതില്‍ പാല്‍പ്പൊടിയും ചേര്‍ത്ത് കുഴച്ച് ഒന്നു കൂടി അരയ്ക്കുക. ചുവടുകട്ടിയുള്ള അലൂമിയം ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെള്ളം ചേര്‍ക്കാതെ പഞ്ചസാരയിട്ട് ഉരുക്കുക. ഇതില്‍ പാല്‍ ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. എസന്‍സും ചേര്‍ത്തിളക്കി അധികനേരം അടുപ്പില്‍ വയ്ക്കാതെ വാങ്ങിവച്ച് ഇഷ്ടമുള്ള ആകൃതിയില്‍ തയ്യാറാക്കിയെടുക്കുക. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |