ദീപാവലി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എണ്ണ തേച്ച് കുളിച്ച് പുതുവസ്ത്രം ധരിച്ച് ഓം നമോ നാരായണായ നമ: എന്ന അഷ്ടാക്ഷര മന്ത്രം കഴിയാവുന്നത്ര തവണ ജപിക്കണം. പിന്നീട് ക്ഷേത്ര ദര്‍ശനം. തലയില്‍ തുളസിക്കതിര്‍ ചാര്‍ത്തണം.
ഉച്ചയ്ക്ക് ഓം വിഷ്ണവേ നമ: എന്ന മന്ത്രം 3008 പ്രാവശ്യം ജപിക്കണം. വൈകിട്ട് ഓം നമോ ഭഗവതേ നാരായണായ മധുസൂദനായ നിത്യാത്മനേ ശ്രീം നമ: എന്ന മന്ത്രം 3008 പ്രാവശ്യം ജപിക്കണം എന്നാണ് അഭിജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്.
സന്ധ്യാനേരത്ത് കഴിയാവുന്നത്ര ദീപങ്ങള്‍ തെളിയിച്ച് വിഷ്ണു ഭഗവാന് അഷ്ടോത്തര ശതം, സഹസ്രനാമം, സ്തോത്രങ്ങള്‍ എന്നിവ ആകാവുന്നത്ര ജപിക്കണം.
വിദ്യാ വിജയത്തിന് വിദ്യാരാജഗോപാല മന്ത്രം, ശത്രുദോഷ ശാന്തിക്ക് വൈഷ്ണവമാലാ മന്ത്രം, തടസം മാറാനും പ്രേമസാഫല്യത്തിനും അഷ്ടാദശ മന്ത്രം, ഉദ്യോഗ വിജയത്തിന് പഞ്ചാഗ്നി മന്ത്രം, ദൃഷ്ടി ദോഷവും ശാപവും അകറ്റാന്‍ രാജഗോപാല മന്ത്രം, മന:ശാന്തിക്കും പാപശാന്തിക്കും വിഷ്ണുഗായത്രി, കലാമികവിന് വശ്യഗോപാല പൂജ, ദാമ്പത്യ ഭദ്രതയ്ക്ക് വൈഷ്ണവ ദ്വാദശ മന്ത്രം, ദു:ഖശാന്തിക്ക് നവനീത ഗോപാലമന്ത്രം എന്നിവയൊക്കെയാണ് ജപിക്കേണ്ട മന്ത്രങ്ങള്‍. |