16. ഹരിദ്രാഗണപതി ഹരിദ്രാഭം ചതുര്‍ബാഹും ഹരിദ്രവദനം പ്രഭും പാശാങ്കശധരം ദേവം മോദകം ദന്തമേവ ച ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം (മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം) (നിത്യപൂജയ്ക്കും, സ്ത്രീകള്‍ക്കും വിശേഷം)
17. ഹേരംബ ഗണപതി
അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ സൃണിപരശുദധാനോ മുദ്ഗരം മോദകം ച ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ ഗണപതിരതിഗൗരഃ പാതുഹേരംബനാമാ (അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്‍, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം) (വിഷമമേറിയ കാര്യങ്ങളില്‍ വിജയിക്കുന്നതിന്)
18. ഢൂണ്ഡി ഗണപതി
അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം ധത്തേ കര്‍ൈവിഘ്നരാജോ ഡുഢുണ്ഡിനാമാ മുദേണ്‍സ്തുനഃ (ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം) (കാശിയിലെ ഗണപതി. സര്‍വ്വാഭീഷ്ടസിദ്ധിക്ക്)
19. ത്രിമുഖഗണപതി
ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന്‍ ദക്ഷേ ദധാനഃ കരൈഃ പാശം ചാമൃതപൂര്‍ണ്ണകുംഭമഭയം വാമേ ദയാനോ മുദ്രാ പീഠംസ്വര്‍ണ്ണമയാരവിന്ദ വിലസത്- കര്‍ണ്ണികാ ഭാസുരേ സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ നാഗാനനഃ പാതു നഃ
(ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്‍: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു) (ഐശ്വര്യം)
20. യോഗ ഗണപതി
യോഗാരൂഢോ യോഗപട്ടാഭിരാമോ ബാലാര്‍ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ പാശേക്ഷ്വക്ഷാന്‍ യോഗദണ്ഡം ദധാനോ പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ (യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്) (മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്)
|