6 ദ്വിജഗണപതി
യം പുസ്തകാക്ഷഗുണദണ്ഡകമ ണ്ഡലുശ്രീ വിദ്യോതമാനകരഭൂഷണമിന്ദുവര്‍ണ്ണ സ്തംബേരമാനന ചതുഷ്ടയശോഭമാനനം ത്വാം യഃ സ്മരേത്ദ്വിദ്വജഗണാധിപതേ സ ധന്യഃ (നിലാവിന്‍റെ നിറം, നാലുതല, നാലുകൈകള്‍, പുസ്തകം, ജപമാല, ദണ്ഡം, കമണ്ഡലു) (വിജ്ഞാനത്തിന്. വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷം)
7. സിദ്ധ ഗണപതി
പക്വചൂതഫലപുഷᅲമഞ്ജരീ- ചേക്ഷുദണ്ഡതിലമോദകൈഃസഹ ഉദ്വഹന്‍ പരശുമസ്തു തേ നമഃ ശ്രീ സമൃദ്ധിയുത ഹേമപിംഗള (സ്വര്‍ണനിറമുള്ള ദേഹം. ശ്രീയോടും സമൃദ്ധിയോടുംകൂടിയത്. നാലുകൈകളില്‍ മാങ്ങ, പൂക്കള്‍, കരിമ്പ്, മഴു. എള്ള് ചേര്‍ത്ത മോദകം തുമ്പികൈയില്‍ (മോക്ഷം, മന്ത്രസിദ്ധി, ആഗ്രഹസിദ്ധി) പാശാങ്കുശാപൂപകപിത്ഥജമ്പൂ
8 ഉച്ഛിഷ്ടഗണപതി
പാശാങ്കുശാപൂപകപിത്ഥജമ്പൂ നീലാബ്ജദാഡിമീ വീണാശാലീഗുഞ്ജാക്ഷസൂത്രകം ദധദുച്ഛിഷ്ടനാമായം ഗണേശ പാതുമേചകഃ (നീലതാമര, വീണ, കതിര്, ജപമാല, തുമ്പിക്കൈയില്‍ മാതളം) (വസ്തുവകകളുടെ ക്രയവിക്രയം, വ്യവഹാരം, ബിസിനസ് എന്നിവയില്‍ വിജയം.)
9. വിഘ്ന ഗണപതി
ശംഖേക്ഷുചാപകുസുമേഷുകുഠാര പാശ- ചക്രസ്വദന്ത സൃണി മഞ്ജരി കാശരൈൗഘൈ പാണിശ്രിതൈഋ പരിസമീഹിത ഭൂഷണശ്രീ- വിഘ്നേശ്വരോ വിജയതേ തപനീയ ഗൗരഃ (സ്വര്‍ണ്ണനിറമുള്ള ദേഹം, സര്‍വ്വാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പത്തു കൈകള്‍, ശംഖ്, കരിമ്പ്, പൂക്കള്‍, മഴു, പാശം, ചക്രം, ഒടിഞ്ഞകൊമ്പ്, തോട്ടി, പൂക്കളാലുള്ള ശരം, ആവനാഴി) (ശത്രുവില്‍ നിന്ന് രക്ഷയും പ്രവര്‍ത്തനവിജയവും)
10. ക്ഷിപ്ര ഗണപതി
ദന്ദകല്പലതാ പാശ- രത്നകുംഭാങ്കുശോജ്ജ്വലം ബന്ധുകമണിയാഭം ധ്യായേത് ക്ഷിപ്ര ഗണാധിപം. (നാലുമണിപൂവിന്‍റെ നിറം. നാലുകൈകള്‍, കൊമ്പ്, കല്പ ലത, പാശം, രത്നകുഭം) (നിത്യപൂജയ്ക്കും ഐശ്വര്യത്തിനും)
|