1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

""സിനിമ ഓടുന്നതിനനുസരിച്ച് ഓണവും''''

സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട്    സിനിമ ഓടുന്നതിനനുസരിച്ച് ഓണവും''
കൗമാരത്തില്‍, ഓണപ്പതിപ്പുകളില്‍ എഴുതാനും, അവയൊക്കെ വായിക്കാനുമുള്ള ത്വരയായിരുന്നു. വായനയോട് ചെറുപ്പം മുതലേ എനിക്കാവേശമായിരുന്നു'' സിനിമാരംഗത്തെത്തിയപ്പോള്‍ വിതരണക്കാരെപ്പോലെത്തന്നെ, തന്‍െറ പടം നന്നായി ഓടണമെന്ന മാനസികാവസ്ഥയിലെത്തിയത്രെ സത്യന്‍-''

സത്യത്തില്‍ ഇത് സ്വാര്‍ത്ഥതയല്ല. ഓണത്തിന് റിലീസാകുന്ന എന്‍െറ ചിത്രം നന്നായി ഓടണമെന്ന് വലിയ ആശയാണ്. പടം ഓടിയില്ലെങ്കില്‍ എന്‍െറ ഓണം പോക്കാ... പടം ഓടിയാല്‍ ഗംഭീര ഓണവുമായി. മിക്കവാറും ഓണസമയങ്ങളില്‍ റിലീസായ എന്‍െറ എല്ലാ ചിത്രങ്ങളും നന്നായിട്ടോടിയിട്ടുണ്ട്'' സത്യന്‍ പറഞ്ഞു.