മാവേലി ഹൃദയം തുറക്കുന്നു...
ഓണത്തിന് കേരളീയരെ കാണാനായി എത്തിയ മാവേലിയുമായി ഒരു സാങ്കല്‍പ്പിക അഭിമുഖം
|
എന്താ മാവേലി ഗദയുമായി?.
മാവേലി: കഷ്‌ടം, താന്‍ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. പഹയാ കൊതുകുകളെ കൊല്ലുവാനാണ്.
പാതാളത്തിലെ ജീവിതമെങ്ങനെ?
മാവേലി: പഴയതു പോലെ തന്നെ. പക്ഷെ ഞാന്‍ പാതാളത്തില്‍ പരിപ്പുവടയും, കട്ടന്‍ ചായയും നിരോധിച്ചു. ഇഷ്‌ടാ, ജയരാജന്‍ സഖാവ് പറഞ്ഞതു നമ്മള്‍ ബഹുമാനിക്കണമല്ലോ?.ഇപ്പോള്‍ ഞങ്ങള്‍ ന്യൂഡില്‍സും കൊക്കോ കോളയും മാത്രമേ കഴിക്കാറുള്ളൂ.
കേരളീയരുടെ ജീവിതനിലവാരത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ?
മാവേലി: പിന്നേ, കേരളീയരുടെ ജീവിത നിലവാരം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുയാണ്. പണ്ട്,സ്വിമ്മിംഗ് പൂളുകള്‍ പണക്കാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഏവര്‍ക്കും ഉപയോഗിക്കാനായി കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ റോഡുകളിലും എത്ര ‘സ്വിമ്മിംഗ് പൂളു‘കളാണുള്ളത്.
മൂന്നാര്‍ കൈയ്യേറ്റ ഒഴിപ്പിക്കലിനെക്കുറിച്ച്?
മാവേലി: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എന്തിനാണ് അച്യുതാനന്ദന്‍ സഖാവ് ഇത്രയധികം ബുള്‍ഡോസറുകള്‍ അയച്ചത്. എടോ വാമനനെ ഒന്നു വിളിച്ചാല്‍ മതിയായിരുന്നല്ലോ?. അദ്ദേഹം പണ്ട് ഭൂമിയില്‍ നിന്ന് എന്നെ കുടി ഒഴിപ്പിച്ചതു പോലെ മൂന്നാറില്‍ നിന്ന് എല്ലാവരെയും കുടിയൊഴിപ്പിക്കുമായിരുന്നല്ലോ?. മൂന്നാറിലേക്ക് അയച്ച ‘ത്രിമൂര്‍ത്തികള്‍’ക്ക് പുറമെ യഥാര്‍ത്ഥ ത്രിമൂര്‍ത്തികളെയും അയക്കുമായിരുന്നു.
കേരളീയ ഭരണത്തെ എങ്ങനെ കാണുന്നു?
മാവേലി: ഉഗ്രന്‍, പിന്നെ സരസ്വതിയെ ഞാന്‍ ദേവലോകത്തില്‍ വെച്ച് കണ്ടിരുന്നു. മന്ത്രിസഭയിലെ ഒരു മന്ത്രി സംസാരിച്ചു കഴിഞ്ഞാല്‍ വാഗ്‌ദേവതയെന്നും ഡെറ്റോളില്‍ കുളിക്കാറുണ്ടത്രെ.
അച്യുതാനന്ദനും വിജയനും തമ്മിലുള്ള പോരിനെക്കുറിച്ച്?
മാവേലി: പുരാണത്തില്‍ അച്യുതാനന്ദനും(ശ്രീകൃഷ്‌ണന്‍) വിജയനും(അര്‍ജുനന്‍)ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. കലികാലത്തില്‍ രണ്ടു പേര്‍ക്കും പരസ്പരം അരച്ചു കൊടുത്താല്‍ കലക്കി കുടിക്കും. മാറ്റമൊഴിച്ച് ബാക്കിയെല്ലാം മാറ്റത്തിന് വിധേയമാണല്ലോ?.
മാവേലി... ഈ ഓണത്തിന് വിറ്റുപോയ മദ്യത്തിന് കണക്കില്ല.!!
മാവേലി:എടോ,അതായത് വാമനന്‍ എന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയ ദു:ഖം മറക്കാനാണ് അവര്‍ മദ്യം കുടിക്കുന്നത്. അവര്‍ കുടിക്കട്ടെ.
.......................... ....................... ..................... .................... ................ ............ ............ ............ ........... ............... ......
മാവേലി:ഇനി എനിക്കൊരു സംശയം. ഇവിടത്തെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റോഡിലൂടെ ഒറ്റക്ക് സംസാരിച്ചു കൊണ്ടു പോകുന്നത്?. തലക്ക് വെളിവില്ലേ?
‘അയ്യോ മാവേലി, അവര്‍ മൊബൈലിലൂടെ സുഹൃത്തുക്കളുമായി സംസാരിച്ചു പോകുന്നതാണ്