1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

കിച്ചടി

കിച്ചടി
ചേര്‍ക്കേണ്ടവ:

വെള്ളരിക്ക(അരിഞ്ഞത്) - രണ്ട് കപ്പ്
പച്ചമുളക് - അഞ്ച്
തൈര് - 2 കപ്പ്
ജീരകം - 1/4 ടീസ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
കടുക്, വറ്റല്‍മുളക്,
കറിവേപ്പില - താളിക്കാന്‍
ഉപ്പ് - ആവശ്യത്തിന്


ഉപയോഗിക്കേണ്ട വിധം: വെള്ളരിക്ക ഉപ്പ് കൂട്ടിത്തിരുമ്മി പച്ചമുളക് കീറിയിട്ട് വെള്ളം ചേര്‍ക്കാതെ വേവിക്കുക. വെന്ത് കഴിയുന്പോള്‍ തവികൊണ്ട് ചെറുതായി ഉടച്ച് അരച്ച തേങ്ങയും ജീരകവും കടുകും ചേര്‍ത്ത് കഷ്ണത്തോടൊപ്പം ചേര്‍ക്കുക. തൈര് ചേര്‍ക്കുക. തിളയ്ക്കാന്‍ അനുവദിക്കരുത് . കടുക് താളിച്ച് ചേര്‍ക്കുക.
About Writer
WEBDUNIA