വെള്ളരിക്ക കിച്ചടി
ചേരുവകള്‍
വെള്ളരിക്ക ചെറുതായി അരിഞ്ഞത് ഒന്നരക്കപ്പ്
പച്ചമുളക് 5-6 എണ്ണം
തേങ്ങ ചുരണ്ടിയത് മുക്കാല്‍ കപ്പ്
കടുക് ഒന്നര ടീസ്പൂണ്‍
തൈര് ഉടച്ചത് ഒന്നരക്കപ്പ്
ഉപ്പ് 1 ടീസ്പൂണ്‍
കടുകു വറുക്കാന്‍
വറ്റല്‍മുളക് മുറിച്ചത് 2 എണ്ണം
കടുക് 1 ടീസ്പൂണ്‍
കറിവേപ്പില 2 കതിര്‍പ്പ്
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
വെള്ളരിക്ക നന്നായി ചെത്തി കുരുവും മാന്നിയും കളഞ്ഞ് കനം കുറഞ്ഞ ലോലമായ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞ് വെള്ളരിക്ക അരിഞ്ഞതില്‍ ചേര്‍ക്കുക.രണ്ടും കൂടി ഒരു കല്‍ച്ചട്ടിയില്‍ വച്ചു വേകിക്കുക.തേങ്ങ നല്ല മയമായി അരച്ചെടുക്കണം അവസാനം അതിന്‍റെ കൂടെ കടുകും ചതയ്ക്കണം.
അരപ്പു വെള്ളരിക്ക വേവിച്ചതില്‍ ചേര്‍ത്ത് തിളച്ചാലുടനെ ഒട്ടും വെള്ളം ചേര്‍ക്കാതെ ഉടച്ച പുളിയില്ലാത്ത തൈര് ഇതില്‍ ചേര്‍ക്കുക. തൈരു നന്നായി പതഞ്ഞാല്‍ വാങ്ങുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടായാല്‍ കടുകു പൊട്ടിക്കുക. മുളകു മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂത്താല്‍ കിച്ചടിയിലേക്കൊഴിക്കുക. നന്നായി ഇളക്കി അല്പം തണുത്തിട്ട് ഉപ്പു ചേര്‍ത്ത് വീണ്ടും ഇളക്കി അടച്ചു വയ്ക്കുക.