പൂവുതേടിപ്പോയ അഞ്ചുകുട്ടികളുടെ കഥ
കടമ്മനിട്ട രാമകൃഷ്ണന്‍
"അണ്ണാര്‍ക്കണ്ണന്‍ പറഞ്ഞയച്ചേ
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കു പൂവുതായോ'
"അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടിക്കൊച്ചു കുട്ടികളെന്തു ചെയ്യും?'
"അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടോണത്തപ്പനെ വരവേല്‍ക്കും'
"ഓണത്തപ്പനെ വരവേറ്റീവച്ചിട്ടി-
യോണക്കുട്ടികളെന്തു ചെയ്യും ?'
"ഓണത്തപ്പനെ വരവേറ്റു വെച്ചിട്ട്
പൂവട വച്ചു നിവേദി ക്കും
പൂവട വച്ചു നിവേദിച്ചിട്ട്
ഓണപ്പാട്ടുകള്‍ പാടീടും
ഓണപ്പാട്ടുകള്‍ പാടിക്കൊണ്ട്
നീലക്കരിമ്പ് കുലച്ചീടും
നീലക്കരിമ്പ് കുലച്ചുവലിച്ച്
പൂവച്ചു ഭൂമിയിലേക്കയയ്ക്കും
പൂവച്ചു കൊണ്ടിട്ടീ ഭൂമി തരിക്കുന്പോള്‍
പുളകം കൊണ്ടെങ്ങള്‍ ചിരിച്ചീടും
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കു പൂവുതായോ'
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കു പൂവുതായോ'
"അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടിക്കൊച്ചു കുട്ടികളെന്തു ചെയ്യും?'
"അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടോണത്തപ്പനെ വരവേല്‍ക്കും'
"ഓണത്തപ്പനെ വരവേറ്റീവച്ചിട്ടി-
യോണക്കുട്ടികളെന്തു ചെയ്യും ?'
"ഓണത്തപ്പനെ വരവേറ്റു വെച്ചിട്ട്
പൂവട വച്ചു നിവേദി ക്കും
പൂവട വച്ചു നിവേദിച്ചിട്ട്
ഓണപ്പാട്ടുകള്‍ പാടീടും
ഓണപ്പാട്ടുകള്‍ പാടിക്കൊണ്ട്
നീലക്കരിമ്പ് കുലച്ചീടും
നീലക്കരിമ്പ് കുലച്ചുവലിച്ച്
പൂവച്ചു ഭൂമിയിലേക്കയയ്ക്കും
പൂവച്ചു കൊണ്ടിട്ടീ ഭൂമി തരിക്കുന്പോള്‍
പുളകം കൊണ്ടെങ്ങള്‍ ചിരിച്ചീടും
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കു പൂവുതായോ'