പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
‘ടോര്‍ട്ടുഗ കുടുംബ‘ത്തിന്‍റെ കഥ
PRO
‘ടോര്‍ട്ടുഗ കുടുംബത്തിന്‍റെ കഥ‘- ടര്‍ട്ടില്‍ ഫാമിലി, ഞായറാഴ്‌ച വൈകിട്ട് 6.30 ന് കൈരളി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. കൌമാരക്കാരായ രണ്ട് ആണ്‍‌കുട്ടികളും ജോലിയില്ലാത്ത അവരുടെ പിതാവും അമ്മാവനും അടങ്ങുന്നതാണ് ടോര്‍ട്ടുഗ കുടുംബം.

അകാലത്തില്‍ വിട്ടു പോയ അമ്മയുടെ ഓര്‍‌മ്മ ഒരു കാര്‍മേഘം പോലെ ഈ കുടുംബത്തിനു മേല്‍ നിഴല്‍ വിരിക്കുന്നു. അമ്മയുടെ ചരമ വാര്‍ഷികത്തിന്‍റെ തലേ ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമക്ക് ആധാരം. മാനുവലെന്ന അമ്മാവന്‍ കുടുംബത്തിന് താങ്ങും തണലുമായി എത്തുന്നു.

റുബന്‍ ഇമാസാണ് ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. സ്പാനിഷ്, മെക്‍സികോ ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ലോസ് ഏഞ്ജല്‍ ബിച്ചിയര്‍, ലൂസിയ പാരഡോ, മാനുവല്‍ പ്ലാറ്റോ ലോപ്പസ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

2007 ലെ ടൊളാസോ ലാറ്റിന്‍ അമേരിക്കന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഈ സിനിമക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. 2006 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഗാലോ ഡുരാന്‍റെ പശ്ചാത്തല സംഗീതം നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്.
വീഡിയോ കാണുക
കൂടുതല്‍
മേളയില്‍ ഞായറാഴ്ച
പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം
പി ഭാസ്ക്കരന്‍ ഫോട്ടോ പ്രദര്‍ശനം
ഫിലിം പ്രൊഡ്യൂസേഴ്സ് ഫെസ്റ്റിവല്‍ സെന്‍റര്‍ തുറന്നു
ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി
‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘