വന്ദേ ബങ്കിം , വന്ദേ മാതരം

T SASI MOHAN|
1872 ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ദര്‍ശന്‍ മാസികയുടെ എഡിറ്ററായി. പിന്നെയാണദ്ദേഹം സാമൂഹിക പ്രസക്തിയുള്ള ഇന്ദിര, ബിഷ് ബുക്ഷ എന്നിവ എഴുതിയത്. ഒറീസയില്‍ വച്ചാണ് ദേവീ ചന്ദ്രധാരിണി (1884) എന്ന പതിമൂന്നാമത്തെ നോവല്‍ രചിക്കുന്നത്. 1887ല്‍ സീതാറാം എന്ന അവസാന നോവല്‍ പ്രസിദ്ധീകൃതമായി.

ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് 1892ല്‍ റായ് ബഹാദൂര്‍ സ്ഥാനം നല്‍കി ആദിരിച്ചിരുന്നു.

1838 ജൂണ്‍ 27ന് ബംഗാളിലെ 24 പാരഗണാസ് ജില്ലയില്‍ പെട്ട നൈഹതിയിലെ കതാല്‍പരയിലാണ് ബങ്കിം ചന്ദ്രിന്‍റെ ജനനം. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നി അദ്ദേഹം ഡപ്യൂട്ടി മജിസ്ട്രേട്ടായ വിവിധ ജില്ലകളില്‍ ജോലി ചെയ്തു.

സംസ്കൃതത്തിലെഴുതിയ ബംഗാളി ഗാനമാണ് വന്ദേമാതരം എന്ന് പറയുന്നത്. കേട്ടാല്‍ സംസ്കൃതമാണ്. എന്നാലതില്‍ നിറയെ ബംഗാളിയുണ്ട്. മല്ലാള്‍ കവ്വാലി താളത്തിലാണത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈശ്വര്‍ ചന്ദ്ര വിദ്യാ സാഗറിന്‍റെ കീഴില്‍ അദ്ദേഹം പഠിച്ചു. പ്രമുഖ ബംഗാളി നാടകകൃത്ത് ദീനബന്ധുമിത്ര, കവി ഹേമചന്ദ്ര ബാനര്‍ജി എന്നിവര്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. രബീന്ദ്രനാഥ ടാഗോര്‍ , നളിന്‍ ചന്ദ്ര ബെന്‍ എന്നിവര്‍ ബങ്കിമിന്‍റെ ഉപദേശം കേട്ട് വളര്‍ന്നവരാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :