പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > സൌഹൃദ ദിനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സൌഹൃദ ദിനത്തിന്‍റെ ചരിത്രം
FILEFILE
സൌഹൃദത്തിന് ചരിത്രമില്ല. മനുഷ്യന്‍റെ പിറവിയോടൊപ്പം സൌഹൃദവും പിറന്നിരിക്കണം. സൌഹൃദം വലിയൊരു അര്‍ത്ഥത്തില്‍ സ്നേഹമാണ്. ആണും പെണ്ണും തമ്മിലുള്ള സൌഹൃദം പ്രേമമോ പ്രണയമോ ആ‍യി മാറാം. ആയിക്കൊള്ളണമെന്നുമില്ല.

പുരാണങ്ങളിലും ചരിത്രത്തിലും സൌഹൃദത്തിന്‍റെ ഹൃദ്യവും ഊഷ്മളവുമായ ഒട്ടേറെ കഥകളുണ്ട്. കൃഷ്ണനും കുചേലനും തമ്മിലുള്ള സൌഹൃദം തന്നെ നോക്കുക.

സാന്ദീപനി ആശ്രമത്തില്‍ കുട്ടിക്കാലത്ത് ഒരുമിച്ച് പഠിച്ചുവളര്‍ന്ന ഇരുവരും വഴിപിരിഞ്ഞുപോയി. പിന്നീട് ദാരിദ്ര്യത്തിന്‍റെ കാണാക്കയങ്ങളില്‍ പെട്ട് ഉഴറിയ സുദാമാ എന്ന കുചേലന്‍ ഉറ്റ സതീര്‍ത്ഥ്യനായ, സുഹൃത്തായ ശ്രീകൃഷ്ണനെ കാണാനെത്തുന്നു.

ദൂരെ നിന്ന് പ്രിയ സുഹൃത്ത് വരുന്നത് നോക്കിക്കാണുന്ന ശ്രീകൃഷ്ണന്‍റെ കണ്ണുകളില്‍ കണ്ണീര്‍ നിറയുകയാണ്. ആ ഭാഗം രാമപുരത്ത് വാര്യര്‍ വര്‍ണ്ണിച്ചത് ഇങ്ങനെയാണ് :

എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു !

ആ സമാഗമത്തില്‍ ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞുപോവുകയാണ്. അകന്നിരുന്നിരുന്നിട്ടു പോലും അവരിരുവരിലും സൌഹൃദത്തിന്‍റെ ഉറവകള്‍ വറ്റിയിരുന്നില്ല.
വീഡിയോ കാണുക
  1 | 2  >> 
കൂടുതല്‍
സൌഹൃദത്തെ കുറിച്ച്...